ഒരു പഴംജെൻ കാര്യം – സുഭാഷ് ചന്ദ്രൻ

imagine-3-wanda-1200x900

വാക്കുകളുടെ കൗതുകമുണർത്തുന്ന കഥകൾ എന്നും രസമുള്ളവയാണ്. മലയാളത്തിൽ പല ഇംഗ്ളീഷ് പദങ്ങൾക്കും തനി രൂപമില്ല. ഈ കാര്യത്തിൽ അയൽ ജില്ലക്കാരായ തമിഴർ ബഹു കേമൻമാരാണ് താനും. പലരും പല പദങ്ങൾക്കും രസികൻ മലയാള ഭാഷ്യങ്ങൾ ചമച്ചത് പിന്നീട് സ്വീകരിക്കപ്പെട്ടിട്ടുണ്ട്. എഴുത്തുകാരനായ സുഭാഷ് ചന്ദ്രൻ തന്നെ മിസ് കോൾ എന്ന ദൈനംദിന ആംഗലേയ പദത്തിന് എടുക്കാവിളി എന്നൊരു നാടൻ ഭാഷ്യം ഉണ്ടാക്കിയിരുന്നു. മലയാളത്തിലെ അങ്ങനെയുള്ള ചില രസികൻ പദ ചിന്തകൾ പങ്കുവെക്കുകയാണ് സുഭാഷ് ചന്ദ്രൻ ഇവിടെ.ന്യൂ ജെൻ എന്ന വാക്കിന്റെ രസകരമായ കൗതുകമാണ് സുഭാഷ് ചന്ദ്രൻ പങ്കുവെക്കുന്നത്

 

കുറേക്കാലം മുൻപ്‌ ന്യൂ ജെൻ എന്ന വാക്കിനെക്കുറിച്ച്‌ തോന്നിയ ഒരു കൗതുകം ഞാൻ ഏതാനും വാക്കുകളിൽ പകർത്തി അടുത്ത സുഹൃത്തുക്കൾക്ക്‌ അയച്ചിരുന്നു. കോപ്പിറൈറ്റ്‌ ഇല്ലാതെ കറങ്ങി നടന്ന അത്‌ ഇന്നു രാവിലെ ഒരു വായനക്കാരി എനിക്ക്‌ അയച്ചു തന്നതു കണ്ട്‌ ഞെട്ടി. ഇത്‌ ആരുടെ വാചകമാണെന്ന് അറിയാമോ എന്നു ചോദിച്ചപ്പോൾ ഇല്ലെന്നായിരുന്നു നിഷ്കളങ്ക മറുപടി. അതുകൊണ്ട്‌ അതിന്റെ പിതൃത്വം പ്രഖ്യാപിക്കേണ്ടത്‌ ഇപ്പോൾ എന്റെ ബാധ്യതയായിരിക്കുന്നു. താഴെ പറയുന്ന കൗതുകം ഇനി എവിടെ കണ്ടാലും അതിന്റെ തന്തയെ സ്മരിക്കുക:

“ന്യൂ – ജൻ എന്ന വാക്കിന് ഉചിതമായ ഒരു വിപരീത പദം കണ്ടെത്താൻ കുറേ കിണഞ്ഞു.
പിന്നെയാണ് മനസ്സിലായത് – ന്യൂ ജൻ പ്രയോഗം വരും മുമ്പേ അതിന്റെ വിപരീത പദം നമ്മുടെ ഭാഷ കണ്ടു പിടിച്ചിട്ടുണ്ട്.
പഴംജെൻ !”

 

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English