സ്റ്റുഡന്റ്സ് കാർണിവൽ

ഇന്ത്യയിലെത്തന്നെ ഏറ്റവും വലിയ കാവ്യോൽസവമായ കവിതയുടെ കാർണിവലിന്റെ നാലാം എഡീഷൻ 2019 ജനുവരി 23 മുതൽ 26 വരെ പട്ടാമ്പി ഗവ. കോളേജിൽ നടക്കുന്നു.

കാർണിവലിന്റെ ഭാഗമായി കേരളം കവിത ഭാവിയിലേക്കുള്ള വീണ്ടെടുപ്പ് എന്ന പ്രമേയത്തെ മുൻനിർത്തി ജനുവരി 24, 25, 26 തീയതികളിലായി സ്റ്റുഡന്റ്സ് കാർണിവൽ സംഘടിപ്പിക്കുന്നു. സ്കൂൾ കോളേജ് വിദ്യാർത്ഥികളെ ഉദ്ദേശിച്ച് കവിത -ചിത്ര –ശില്പരചനകളും ആസ്വാദനവും ഉൾക്കൊള്ളി- ച്ചുകൊണ്ടുള്ള ഒരു റെസിഡെൻഷ്യൽ ക്യാമ്പായാണ് സ്റ്റുഡന്റ്സ് കാർണിവൽ നടത്തുന്നത്.  ശില്പശാലകൾ, ആസ്വാദനക്ലാസ്സുകൾ, പരിശീലനക്കളരി, സംവാദങ്ങൾ, പ്രമുഖരുടെ പ്രഭാഷണങ്ങൾ, ക്യാമ്പംഗങ്ങളുടെ അവതരണങ്ങൾ, കവിതാവായന,  കവിതാരചന -ആലാപന മൽസരങ്ങൾ, പ്രശ്നോത്തരി,  ചിത്ര-ശില്പ രചന, പ്രദർശനങ്ങൾ, രംഗാവിഷ്കാരങ്ങൾ, ഇൻസ്റ്റലേഷനുകൾ എന്നിവ ഈ ക്യാമ്പിന്റെ ഭാഗമായി നടക്കും. ക്യാമ്പംഗങ്ങൾക്ക് താമസം, ഭക്ഷണം, സർട്ടിഫിക്കറ്റ് എന്നിവ നൽകുന്നതാണ്. പ്രമുഖ ചിത്രകാരന്മാരും ശില്പികളും കവികളും നിരൂപകരും ക്യാമ്പിൽ സംബന്ധിക്കും. ഈ ക്യാമ്പിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന സ്കൂൾ കോളേജ് വിദ്യാർത്ഥികൾ ജനുവരി 20 നു മുമ്പായി പേർ രജിസ്റ്റർ ചെയ്യേണ്ടതാണ്.വിശദവിവരങ്ങൾക്കും രജിസ്ട്രേഷനും  9048902721  എന്ന നമ്പറിലോ  sngsmalayalam@gmail.com   എന്ന ഇ മെയിലിലോ കോണ്ടാക്റ്റ് ചെയ്യാവുന്നതാണ്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here