കൊച്ചി സ്റ്റുഡന്റ്‌സ് ബിനാലെയുടെ ഭാഗമായി പുതുതലമുറ സ്ട്രീറ്റ് -റൂഫ്‌ടോപ് ഡാൻസ് ‘ലോസ്റ്റ് ഇൻ ദി ഫോറസ്റ്റ്’ അരങ്ങേറി. മണിപ്പുരിൽനിന്നുള്ള നർത്തകൻ ലുലു കേഹെയ്‌ച് എന്ന ടെന്നിസൺ ഖുലേം ആണ് മട്ടാഞ്ചേരി ട്രിവാൻഡ്രം വെയർഹൗസിൽ പരിപാടി ഒരുക്കിയത്.
അംഗവിക്ഷേപങ്ങളിലും ഭാവാഭിനയത്തിലുമായി കാടിന്റെ പ്രതീതി ജനിപ്പിക്കുന്ന രീതിയിൽ ആയിരുന്നു ‘ലോസ്റ്റ് ഇൻ ദി ഫോറസ്റ്റ്’ അവതരണം. കാറ്റ്, വൃക്ഷലതാദികൾ, സൂര്യകിരണങ്ങൾ, നിഴലുകൾ, കാടൊച്ചകൾ, കാഴ്‌ചകൾ തുടങ്ങി കാടിന്റെ ഭാവങ്ങൾ നൃത്തത്തിൽ അവതരിപ്പിച്ചു.
മനുഷ്യമനസ്സിന്റെ അഹന്ത കാടിന്റെ ഭാവഗാംഭീര്യത്തിനുമുന്നിൽ അടിയറ വയ്ക്കുന്നതാണ് ‘ലോസ്റ്റ് ഇൻ ദി ഫോറസ്റ്റ്’ പ്രമേയം. കവിതയിലും തൽപ്പരനായ നർത്തകൻ ലുലു ഇംഫാൽ കോളേജിൽ മണിപ്പുർ സാഹിത്യത്തിൽ ബിരുദാനന്തര ബിരുദ വിദ്യാർഥിയാണ്.
Click this button or press Ctrl+G to toggle between Malayalam and English