തെരുവുമനുഷ്യർ

 

നിവർന്നു നില്ക്കാൻ
നിറഞ്ഞൊരൂർജ്ജം ഇല്ലാതെ
തളർന്നൊരാൾക്കു താങ്ങാവാതെ
കത്തുന്ന വയറിൻെറ കാഠിന്യത്തിൽ
തെരുവിൽ ഉറങ്ങുന്നു മനുഷ്യർ
കൊതിയുള്ളതെന്തും മറന്ന് .

കണ്ണുകൾ അന്ധമായ് ,കാതുകൾ ബധിരമായ്
താങ്ങും തണലും ആരുമേയില്ല.
ചുമടുകളെല്ലാം സ്വന്തം ,തെരുവുനായ്ക്കൾ കൂട്ടുകാർ
അന്യൻെറ പട്ടിണികാണുവാൻ വിശുദ്ധിയിൽ പൊതിഞ്ഞ വചനം
ഓർക്കുവാനിവിടെയാരുണ്ട് .
തെരുവിലുറങ്ങും മനുഷ്യർക്കില്ല വേദവാക്യങ്ങൾ .
അവരെന്നും ദരിദ്രർ, എന്തിലും .
അവരൊന്നും കാണേണ്ട ,കേൾക്കേണ്ട
വിശപ്പിലവർ അന്ധരായി ,ബധിരരായി.
സ്വന്തം വയറു നിറയാതെയെങ്ങനെ അന്യൻെറ പട്ടിണിയോർക്കും
നിവരാതെയെങ്ങനെ മറ്റൊരുവൻെറ കൈപിടിക്കും
അന്ധതമാറാതെയെങ്ങനെ അപരൻെറ ദുഃഖങ്ങൾ കാണും
തെരുവുമനുഷ്യർ തെരുവിനേക്കാൾ വലിയ ചോദ്യങ്ങൾ .


.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here