കൊച്ചി: പി.ജെ. ആന്റണി മെമ്മോറിയല്‍ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന തെരുവു നാടകോത്സവം ‘തെരുവരങ്ങ്-2018’നു നാളെ അരങ്ങുണരും. നാല് ദിവസങ്ങളിലായി നാല് ഇടങ്ങളിലാണ് നാടകോത്സവം നടക്കുന്നത്. ദിവസം 12 നാടകങ്ങള്‍ വീതം ആകെ 48 നാടകങ്ങള്‍ അവതരിപ്പിക്കും. എറണാകുളം പബ്ലിക് ലൈബ്രറി മുറ്റം, നെല്ലാട് നേതാജി ഗ്രാമീണ വായനശാല, കുറുമശേരി, പൂക്കാട്ടുപടി വള്ളത്തോള്‍ സ്മാരക വായനശാല എന്നിവിടങ്ങളില്‍ വേദി ഒരുങ്ങുന്ന നാടകോത്സവത്തിന്റെ ഉദ്ഘാടനം നാളെ വൈകിട്ട് 5.30ന് നാലിടങ്ങളിലും നടക്കും.
എറണാകുളം പബ്ലിക് ലൈബ്രറിയില്‍ അഹമ്മദാബാദ് ബുധന്‍ തിയറ്റര്‍ സ്ഥാപകനും പ്രശസ്ത നാടകകാരനുമായ ദക്ഷിന്‍ ബജ് രംഗേ, പൂക്കാട്ടുപടിയില്‍ പ്രശസ്ത നാടക പ്രവര്‍ത്തകന്‍ ടി.എം. ഏബ്രഹാം, നെല്ലാടില്‍ ജോണ്‍ ഫെര്‍ണാണ്ടസ് എംഎല്‍എ, കുറുമശേരിയില്‍ കുസാറ്റ് സര്‍വകലാശാല പ്രോ വിസി ഡോ.പി.ജി. ശങ്കരന്‍ എന്നിവര്‍ ഉദ്ഘാടനം നിര്‍വഹിക്കും.