ഏറെ ആരാധകരുള്ള സയൻസ് ഫിക്ഷൻ ഹൊറർ ഡ്രാമ വെബ് സീരീസായ സ്‌ട്രേഞ്ചർ തിങ്‌സിന്റെ നാലാം ഭാഗം ഇന്ന് നെറ്റ്ഫ്ലിക്സിൽ ഇറങ്ങും. സീരിസിന് വേണ്ടി പശ്ചാത്തല സംഗീതമൊരുക്കാൻ ഇന്ത്യൻ സംഗീതത്തിന്റെ തന്നെ ലെജൻഡ് ആയ ഇളയരാജ എത്തുകയാണ്. ഇളയരാജ തന്റെ സോഷ്യൽ മീഡിയ പേജിൽ രസകരമായ ക്യാപ്ഷനോടെയാണ് ഈ വിവരം പങ്കുവച്ചത്.
സ്‌ട്രേഞ്ചർ തിംഗ്‌സിന്റെ നാലാമത്തെ സീസൺ രണ്ട് വോളിയമായാണ് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യാൻ പോകുന്നത്. ആദ്യത്തെ വോളിയം മെയ് 27നും രണ്ടാം വോളിയം ജൂലൈ ഒന്നിനുമാണ് എത്തുക. ഇനി സ്‌ട്രേഞ്ചർ തിങ്ങ്സ് ആരാധകർക്ക് ഇളയരാജയുടെ സംഗീത മികവോടെ മനോഹരമായ ദൃശ്യാവിഷ്‌കാരം ആസ്വദിക്കാവുന്നതാണ്. മെയ് 27 ന് തമിഴിലും തെലുങ്കിലും സീരീസ് റിലീസ് ചെയ്യും.