വിചിത്ര മനുഷ്യർ



അനുവാദം ചോദിക്കാതെ കടന്നുവന്ന് നമ്മുടെ ചിന്തകൾക്കും കാഴ്ച്ചപ്പാടുകൾക്കുമൊക്കെ നിറം ഉണ്ടാക്കാറുള്ള ചിലരുണ്ടാവും എല്ലാവരുടേയും ജീവിതത്തിൽ (ക്ലീഷെ ഡയലോഗ് ).


നിർവ്വചിക്കാനാവാത്ത സാഹചര്യങ്ങളും അവസ്ഥകളുമൊക്കെ കടുത്ത ശൂന്യത തന്ന് നമ്മളെ നിസഹായമാക്കി കളയുമ്പോൾ ഒരു നിഴൽ ചിത്രമായും ഒരു വാക്കായും ഒക്കെ സാന്ത്വനത്തിന്റെ നിറവായി മാറുന്ന ചിലർ….


ഒരു പ്രത്യയ ശാസ്ത്രത്തിന്റേയും വർണനകൾക്ക് വിധേയമാവാതെ ഒരു ജ്‌ഞാനോദ യത്തിന്റെയും പിൻബലമില്ലാതെ ദീർഘവും സമ്പന്നവുമായ ഓർമ്മകൾ തന്നു പോവുന്നവർ…


അവരാണ്..
“പോട്ടെ… സാരമില്ല..” എന്ന രണ്ട് വാക്കുകൾക്കിടയിൽ ഒളിഞ്ഞിരിക്കുന്ന ജീവന്റെ ,
ജീവിതത്തിന്റെ തിരിച്ചു വരവിന് കാരണമായിത്തീരുന്നവർ…


ഉളള് പൊട്ടി
പ്രാണൻ പിടഞ്ഞ്
എഴുതാപ്പുറം വായിച്ച്
ഒടുവിൽ
ചിന്ത തീർന്ന് ശൂന്യമായിപ്പോവുന്ന ഇടങ്ങളിൽ നിന്നൊക്കെ വാക്കിലൂടെയും നോക്കിലൂടെയും ഒരു തിരിച്ചു വരവിന്റെ നാമ്പ് വരച്ചു ചേർക്കുന്നവർ …


‘കണ്ണിലീ വെട്ടം എന്നുമുണ്ടാവണം ‘ എന്ന് ഉപാധികളില്ലാതെ ആഗ്രഹിക്കുന്നവർ.
അവരായിരിക്കാം …. അല്ല അവരാണ് ഏതൊരു ആൾക്കൂട്ടത്തിനിടയിലും തിളങ്ങിത്തെളിഞ്ഞു നിൽക്കുന്ന, ഇനിയും വിവരിച്ചു തീർന്നിട്ടില്ലാത്ത ആ വിചിത്ര മനുഷ്യർ !


അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here