മലയാള സാഹിത്യത്തിൽ ഏറ്റവും കൂടുതൽ സജീവമായ ചെറുകഥയുടെ വർത്തമാന കാല ലോകത്തിന്റെ ഒരു പരിച്ഛേദമാണ് ഈ പുസ്തകം പുതുതലമുറയിലെ അഞ്ച് കഥാകാരന്മാരുമായി കവിയും പത്രപ്രവർത്തകനുമായ വി ജി നകുൽ നടത്തിയ അഭിമുഖവും അവരുടെ ഓരോ കഥകളും ചേർത്തുള്ള പുസ്തകം.
സി.അനൂപ്, രാജീവ് ശിവശങ്കർ, വി.ജയദേവ്, വി.ദിലീപ്, വിനു ഏബ്രഹാം എന്നിവരാണ് കഥാകൃത്തുക്കൾ. എഴുടത്തിലെ സ്വകാര്യതയും രാഷ്ട്രീയവും ജീവിതവും സമകാലിക സാഹിത്യത്തിന്റെ ഗതിയും സാഹിത്യത്തിന്റെ നിലനില്പും എഴുത്തിന്റെ ലോകത്തിലെ പ്രശ്നസങ്കീർണ്ണതകളുമെല്ലാം വർത്തമാനത്തിന് വിഷയമാകുന്നു. പത്രപ്രവർത്തകനായ ഒരു എഴുത്തുകാരൻ പത്രപ്രവർത്തകരായ അഞ്ച് എഴുത്തുകാരുമായി നടത്തിയ ഈ അഭിമുഖ/ കഥാപുസ്തകത്തിന് അതിന്റേതായ പ്രാധാന്യമുണ്ട്.
പുതിയ കാലത്തിന്റെ കഥാപരിസരത്തെയും ആഖ്യാനസ്വഭാവത്തെയും സാമൂഹ്യാവസ്ഥയെയും പ്രതിനിധീകരിക്കുന്ന അഞ്ച് കഥകൾ ആണ് കഥ ഇതുവരെയിൽ ഉള്ളടങ്ങിയിട്ടുള്ളത്.
പ്രസാധകർ ലോഗോസ്
വില 110 രൂപ