കവിത കേൾക്കാം:
പൊലിയുന്നൊരായിരം ജീവിതങ്ങൾ
ധരിത്രിയാം അമ്മതൻമാറിൽ
ചാഞ്ഞുറങ്ങുന്നൊരീ മക്കൾ
ഇന്നോരോ ഹൃദയങ്ങളിലും
ഒരു നൊമ്പരക്കടലായ്……
കാലം കഥകൾപറഞ്ഞുകൊണ്ടേയിരുന്നു!!!
“ഈ കാലവുമങ്ങുമാഞ്ഞുപോകും
നെഞ്ചുപിളർക്കും കാഴ്ചകൾ നൽകി
ഈ ദിനങ്ങളെന്നുമാഞ്ഞുപോകും ?
ഇരമ്പും കടലാകും നൊമ്പരങ്ങൾ!
കാട്ടുതീ പോലെ പരക്കുന്നു വ്യാധികൾ
ഭീതി വിതയ്ക്കുന്നു മണ്ണിൽ
അമ്മയ്ക്കൊരൻപായ് തീരുന്ന –
മക്കളിത്തെങ്ങോ മറയുന്നുപാരിൽ
സാന്ത്വനമേകും ഇളംതെന്നലായ്
കാലമേ നിങ്ങൾവഴിമാറുക
തീരത്തുനിന്നുനാം കാണുന്നുവീണ്ടും
കഥപറയുന്നൊരു കാലം”!