ജി.ആര്‍ ഇന്ദുഗോപന്റെ ‘ശംഖുമുഖി’ എന്ന കഥയെ ആസ്പദമാക്കി പുതിയ സിനിമയുമായി സംവിധായകനും ഛായാഗ്രാഹകനുമായ വേണു. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ജി .ആർ. ഇന്ദുഗോപന്റെ പടിഞ്ഞാറെ കൊല്ലം ചോരക്കാലം എന്ന കൃതിയിലെ കഥയാണ് ശംഖുമുഖി. പുസ്തകത്തിലെ പടിഞ്ഞാറെ കൊല്ലം ചോരക്കാലം എന്ന കഥയും ഉടന് ബിഗ്സ്ക്രീനിലെത്തും. ചിത്രത്തിന്റെ ആലോചനകള് പൂര്ത്തിയായി. ചിത്രീകരണം ഉടന് ആരംഭിക്കുമെന്നാണ് സൂചന. ഡിസി ബുക്സ് പ്രസിദ്ധീകരച്ച ഒരു പുസ്തകത്തിലെ തന്നെ രണ്ടു കഥകള് ഒന്നിച്ച് സിനിമയാകുന്നുവെന്ന അപൂര്വ്വതയും പടിഞ്ഞാറെ കൊല്ലം ചോരക്കാലം എന്ന പുസ്തകത്തിനുണ്ട്.
മഞ്ജു വാര്യര്‍, പൃഥ്വിരാജ്, ആസിഫ് അലി, അന്ന ബെന്‍ തുടങ്ങിയവര്‍ ശംഖുമുഖിയില് കേന്ദ്രകഥാപാത്രങ്ങളായേക്കുമെന്ന് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്റെ പിന്തുണയോടെയാണ് ചിത്രമൊരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. ബിഗ് ബജറ്റ് ചിത്രമായൊരുങ്ങുന്ന ശംഖുമുഖിയുടെ അണിയറപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുവെന്നാണ് വിവരം. കൊവിഡ് സാഹചര്യത്തിനനുസരിച്ച് ഈ വര്‍ഷം തന്നെ ചിത്രം പുറത്തിറങ്ങിയേക്കും.