മലയാളിയുടെ വായനയിൽ എന്നും സ്ഫോടനം സൃഷ്ട്ടിച്ച കഥാകാരനായിരുന്നു സി അയ്യപ്പൻ. കാലങ്ങളായി പലയിടത്തായി ചിതറിക്കിടന്ന സി. അയ്യപ്പന്റെ മുഴുവൻ കഥകളും ഉൾപ്പെടുത്തിക്കൊണ്ടുള്ളസമാഹാരത്തിന്റെ പ്രകാശനം എസ്. ഹരീഷ് പ്രമോദ് രാമന് നൽകികൊണ്ട് കഴിഞ്ഞ ദിവസം നിർവഹിച്ചു. ഉച്ചയുറക്കത്തിലെ സ്വപ്നങ്ങൾ(1986), ഞണ്ടുകൾ(2003) എന്നീ മുൻ സമാഹാരങ്ങളിലെ കഥകളും ഇതുവരെ സമാഹരിക്കപ്പടാത്ത നാലുകഥകളും അദ്ദേഹത്തിന്റെ ചില കുറിപ്പുകളും കൂടി ചേർന്നതാണ് ഈ പുസ്തകം. ആകെ 29 കഥകൾ, 256 പേജ്, ഹാഡ് ബൗണ്ട് നിർമ്മിതി, വില 350 രൂപ. ആമി ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചിട്ടുള്ളത്
Home പുഴ മാഗസിന്