ഞാൻ ജനിക്കുനേക്കാൾ മുൻപ് ഉള്ള കഥയാണ്..
ഏന്റെ പപ്പാ (അന്ന് മധ്യ പ്രദേശ്) ഛത്തിസ്ഗഢ് ലെ Bastar district ഇൽ ആണ് ജോലി ചെയ്തിരുന്നത്. അടുത്ത ഉള്ള main city ജഗദൽപുർ 100km ദൂരെ ആണ്. അപ്പനും അമ്മയും താമസിച്ചിരുന്ന സ്ഥലം കാടിന് അഗത ആയിരുന്നു. ചുറ്റും കാടും കുറെ ആദിവാസി ഗ്രാമങ്ങൾ.. പപ്പാ electricity board ഇൽ engineer ആയിട്ട് first posting അവിടെ ആണ് കിട്ടിയേ..
ഒരു ദിവസം അടുത്ത് ഉള്ള ഗ്രാമത്തിൽ ഒരു കരടി കുട്ടികൾ ആയിട്ട് വന്നു. അവിടെ ഉള്ള പട്ടികൾ അവരെ ഓടിച്ചു.. ഓടുന്ന ഓട്ടത്തിൽ രണ്ട കരടി കുട്ടികൾ അവിടെ ഒറ്റപെട്ടു. ആദിവാസികൾ ഒരു കുട്ടിയെ ഒരു വെറ്റിനറി ഡോക്ടറിന് കൊടുത്തു. മറ്റേ കുട്ടിയെ എന്താ ചെയെണ്ടേ എന്ന് അറിയണ്ടേ നിന്നെപ്പോൾ പപ്പാ അന്നത്തെ കാലത്ത് Rs. 50 കൊടുത്തു വാങ്ങിച്ചു. കാട്ടിലേക്ക് തിരിച്ചു ആയിച്ചാൽ അത് ജീവിക്കില്ല എന്ന് പേടിച് പപ്പായും മമ്മിയും കൂടി അതിനെ വളർത്താൻ തുടങ്ങി.
ഒരു കൊച്ചു കുട്ടിയെ പോലെ അതിന് ആവശ്യം ആയ പാലും ഭക്ഷണവും കൊടുത്തു അതിനെ കൊണ്ടുനടന്നു. പപ്പയുടെ കൂടെ അത് ഓഫീസിൽ പോകും.. മമ്മി യുടെ കാൽക്കിഴിൽ വന്നു അവിടെ ഇരിക്കും.. ചിലപ്പോൾ മടിയിൽ ഇരിക്കും.
അങ്ങനെ ഇരിക്കെ ഞാനും എൻ്റെ അമ്മയുടെ ഉദരത്തിൽ വളർന്നു തുടങ്ങി. ആൾകാർ പറഞ്ഞു ഇനി കരടിയെ കൊണ്ടു നടന്നാൽ വയറ്റിൽ വളരുന കുഞ്ഞിന് അപകടം സംഭവിക്കാനും വേറെ പ്രശ്നങ്ങൾ ഒക്കെ ഉണ്ടാവാനും സാധ്യത ഉണ്ട് എന്ന്. അന്നത്തെ forest ranger ഒരു മലയാളീ ആയിരുന്നു. ആളും പറഞ്ഞു forest office ഇൽ അറിഞ്ഞാൽ ഇത് വല്ല പ്രശ്നം ആവും എന്ന്.
ഇനി അങ്ങ് മുന്നോട്ട് കരടി കുട്ടിനെ കൊണ്ട് നടക്കാൻ പറ്റില്ല എന്ന് മനസിലാക്കി എന്ത് ചെയ്യും എന്ന് ഓർത്തു പപ്പയും മമ്മിയും വിഷമിച്ചു. കാട്ടിലേക് ഇറക്കി വിടാൻ പറ്റില്ല എന്ന് ഉറപ്പായെപോൽ പപ്പയുടെ ഡ്രൈവർ പറഞ്ഞു -” Raipur ഒരു circus കാർ വന്നിട്ടുണ്ട. അവർക്ക് കൊടുകാം.” അങ്ങനെ മനസില്ല മനസോടെ അവർ ബിസ്ക്കറ്റ് ഉം പാൽപ്പൊടിയും ഒക്കെ pack ചെയ്ത് ആ കരടി കുട്ടിയെ circus ലേക്ക് യാത്ര ആക്കി.. ആരെങ്കിലും അതിനെ വളർത്തിക്കോളും, അത് ജീവിച്ചോളും എന്ന് ഒരു ആശ്വസത്തിൽ അവർ അതിനോട് വിട പറഞ്ഞു.
കാലം 40വർഷം കഴിഞ്ഞെങ്കിലും ഏന്റെ പപ്പാകും മമ്മികും നല്ല വിഷമം ഉണ്ട് എന്ന് അവർ ഇതിനെ കുറിച്ച് പറയുമ്പോൾ അറിയാം. കണ്ടിട്ടില്ലെങ്കിലും അറിയാത്ത ഞാനും ആ കരടി കുട്ടി അമ്മയും അപ്പനേം പിരിയേണ്ടി വന്നതിൽ ഒരു കാരണം ആയി എന്ന് ഓർക്കുമ്പോൾ സങ്കടം എനിക്കു തോനാറുണ്ട് ..
Click this button or press Ctrl+G to toggle between Malayalam and English