മോക്ക് ഒരു നല്ല പയ്യനെ അന്വേഷിച്ചു നടക്കുകയാണ് അബ്ദുല്‍ ഖാദര്‍. അതിനിടെലാ ഇടിവെട്ടേറ്റവനെ പാമ്പ് കടിച്ചു എന്ന് പറയുമ്പോലെ സ്വര്‍ണ്ണത്തിന്‍റെ മുടിഞ്ഞ ഒരു വിലക്കേറ്റം?
വഴിയില്‍ വച്ച് ബ്രോക്കര്‍ സുലൈമാനെ കണ്ടു.
“സുലൈമാനേ. പയ്യന്മാര് വല്ലോരും കസ്റ്റഡീലൊണ്ടോ..?”
“ഒണ്ടല്ലോ ഖാദരിക്കാ. പക്ഷേങ്കിലേ നൂറ് പവന്‍ സ്വര്‍ണ്ണമെങ്കിലും കൊടുക്കണം..”
“ന്‍റെ റബ്ബേ!? നൂറു പവനോ?! സ്വര്‍ണ്ണത്തിനിപ്പോ എന്താ വെല? ഒരു കാര്യം ചെയ്യാം. സ്വര്‍ണ്ണം നൂറു തന്നെ കൊടുക്കാം.”
“എങ്കീ. പയ്യന്‍റെ കാര്യം ഞമ്മളേറ്റു..”
“.. തോക്കീ കേറി വെടി പോട്ടിക്കാതെന്‍റെ ഹമുക്കേ. ഞാമ്മുയുവനും പറയട്ടെ. നൂറെന്ന് വച്ചാ നൂറു “ഗ്രാമാ” പഹയാ..”