കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നേതൃത്വത്തിൽ നടത്തുന്ന സംസ്ഥാന ജാഥയ്ക്ക് സ്വീകരണം നൽകി. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ.കെ. വി. കുഞ്ഞികൃഷ്ണൻ ക്യാപ്റ്റനായുള്ള ജാഥയാണ് ഇന്നലെ റാന്നിയിൽ എത്തിയത്. പ്രളയത്തിൽ തകർന്ന വായനശാലകളുടെ പുനരുദ്ധാരണത്തിനായി പുസ്തക ചലഞ്ച് പദ്ധതിപ്രകാരം വിവിധ വായനശാലകൾ നിന്നും ശേഖരിച്ച പുസ്തകങ്ങൾ ജാഥാ ക്യാപ്റ്റന് കൈമാറി. ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡന്റ് എം.വി. വിദ്യാധരൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ആർ. തുളസീധരൻ പിള്ള, താലൂക്ക് സെക്രട്ടറി പി. കെ. പ്രഭാകരൻ, പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് കുര്യാക്കോസ്, ഹരികൃഷ്ണൻ, കെ. എസ്. പിള്ള, ജോർജ് ഫിലിപ്പ്, പി. കെ. കൃഷ്ണദാസ് എന്നിവർ പ്രസംഗിച്ചു
Home പുഴ മാഗസിന്