സിനിമാ ലോകത്തും കോമിക്‌സ് ലോകത്തും തന്റേതായ സാമ്രാജ്യം കെട്ടിപ്പടുത്ത ഇതിഹാസ മനുഷ്യൻ സ്റ്റാൻ ലീ അന്തരിച്ചു. സ്പൈഡർ മാനെപ്പോലെ ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച നിരവധി അമാനുഷിക കഥാപാത്രങ്ങളെ സൃഷ്ടിച്ച അതുല്യ പ്രതിഭയുടെ വിടവാങ്ങൽ കോമിക്‌സ് ആരാധകർക്കിടയിൽ വലിയ നിരാശയാണ് സൃഷ്ടിച്ചിരിക്കുന്നത്.
സ്പൈഡര്‍ മാന്‍, ദി ഫന്‍റ്റാസ്റ്റിക്ക് ഫോര്‍, ദി ഇന്‍ക്രെഡിബിള്‍ ഹള്‍ക്ക്, എന്നീ സൂപ്പര്‍ ഹീറോകളെ ഹോളിവുഡിന് പരിചയപ്പെടുത്തിയ, കോമിക് പുസ്തക വിപ്ലവത്തിന്റെ അമരക്കാരനായ സ്റ്റാന്‍ ലീ അന്തരിച്ചു 95 വയസായിലാണ് ലോകത്തോട് വിട പറഞ്ഞത്
മാര്‍വല്‍ കോമിക്സിലെ മുതിര്‍ന്ന എഴുത്തുകാരനും പിന്നീട് പബ്ലിഷറുമായി മാറിയ സ്റ്റാന്‍ ലീ സമകാലിക കോമിക് പുസ്തകത്തിന്റെ ശില്പിയായി കരുതപ്പെടുന്നു. 1960ല്‍ മാന്ദ്യം നേരിട്ടിരുന്ന ഇന്‍ഡസ്ട്രിയെ യുവ വായനക്കാര്‍ കൊതിക്കുന്ന ആക്ഷന്‍, സയന്‍സ് ഫിക്ഷന്‍, എന്നിവ ഹാസ്യവും ഫിലോസഫിയും ചേര്‍ത്ത് ഉയർത്തെഴുന്നേല്പിച്ചത് സ്റ്റാൻ ലി ആയിരുന്നു. അദ്ദേഹത്തിന്റെ കഥാപാത്രങ്ങളായ സ്പൈഡര്‍ മാന്‍, ദി ഹള്‍ക്ക്, എക്സ്-മെന്‍ എന്നിവ ചലച്ചിത്രങ്ങളാക്കപ്പെട്ടു.നിലവിൽ കോടിക്കണക്കിന് ആരാധകർ ആണ് മർവെൽ കോമിക്സിനും സിനിമകൾക്കുമുള്ളത്