സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ അപേക്ഷ ക്ഷണിച്ചു: 1,351 ഒഴിവുകള

സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഒഴിവുകളുള്ള വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 1351 ഒഴിവുകളാണുള്ളത്.
പത്താം ക്ലാസ്, പ്ലസ്ടു, ബിരുദം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് അവസരമുള്ളത്.

കേരള- കര്‍ണാടക എന്നിവിടങ്ങളിലായി 103 ഒഴിവുകളും പുതുച്ചേരി, തമിഴ്നാടു് എന്നിവിടങ്ങളില്‍ 63 ഒഴിവുകളുമാണുള്ളത്.

2019 ഓഗസ്റ്റ് 1 അടിസ്ഥാനമാക്കിയാണ് പ്രായപരിധി കണക്കാക്കുക. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ച് വര്‍ഷത്തെയും ഒ.ബി.സി. വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെയും വയസ്സിളവ് ലഭിക്കും. അംഗപരിമിതര്‍ക്കും വിമുക്തഭടര്‍ക്കും നിയമപ്രകാരമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും.
പരീക്ഷ: ഒബ്ജക്ടീവ് മാതൃകയിലുള്ള കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയിലൂടെയായിരിക്കും തിരഞ്ഞെടുപ്പ്.

അപേക്ഷാ ഫീസ്: 100 രൂപ. വനിതകള്‍, എസ്.സി., എസ്.ടി. വിഭാഗക്കാര്‍, അംഗപരിമിതര്‍, വിമുക്തഭടര്‍ എന്നിവര്‍ക്ക് ഫീസ് ബാധകമല്ല.

അപേക്ഷിക്കേണ്ട വിധം: ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.
വ്യത്യസ്ത തസ്തികകളിലേക്ക് അപേക്ഷിക്കുന്നവര്‍ ഓരോന്നിനും പ്രത്യേകം ഫീസ് അടക്കണം. കൂടുതല്‍ വിവരങ്ങള്‍ : www.ssc.nic.in എന്ന വെബ് സൈറ്റില്‍ ലഭിക്കും.
ഓണ്‍ലൈന്‍ രജിസ്ട്രേഷനുള്ള അവസാന തീയതി: ഓഗസ്റ്റ് 31

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here