കൊടുവള്ളി ഡിവിഷൻ സാഹിത്യോത്സവ് ഇന്ന് മദ്രസബസാറിൽ തുടങ്ങി. ഇന്നലെ വൈകുന്നേരം 4.30 ന് ഡിവിഷനിലെ 7 സെക്ടർ കേന്ദ്രങ്ങളിൽ നിന്നും നഗരിയിലെത്തുന്ന പതാകകൾ ഉയർത്തിയായിരുന്നു തുടക്കം . രാത്രി 7 മണിക്ക് നടക്കുന്ന ആത്മീയ സംഗമത്തിൽ റാഫി അഹ്‌സനി കാന്തപുരം പ്രഭാഷണം നടത്തി.ഇന്ന് വൈകുന്നേരം 5 മണിക്ക് സ്റ്റേജ് മത്സരങ്ങൾക്ക് തുടക്കം കുറിക്കും. രാത്രി 7.30 നടക്കുന്ന ഉൽഘാടന പരിപാടിയിൽ പ്രമുഖ സാഹിത്യകാരൻ ബഹു കൽപ്പറ്റ നാരായണൻ ഉൽഘാടനം ചെയ്യും.
കാരാട്ട് റസാഖ് എംഎൽ എ മുഖ്യാതിഥിയായി പങ്കെടുക്കും.എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് എം ടി ശിഹാബുദ്ദീൻ സഖാഫി സന്ദേശ പ്രഭാഷണം നടത്തും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സഹിത്യോത്സവിന് ഞായറാഴ്ച രാത്രി നടക്കുന്ന സമാപന സംഗമം മുസ് ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. എസ് എസ് എഫ് സംസ്ഥാന ഉപാദ്ധ്യക്ഷൻ സി പി ഉബൈദുള്ളാഹ് സഖാഫി വിജയികൾക്ക് ട്രോഫി നൽകുംഎസ് എസ് എഫ് ജില്ലാ പ്രസിഡന്റ് ഹാമിദലി സഖാഫി പാലാഴി അനുമോദന പ്രഭാഷണം നടത്തും.
എ കെ സി മുഹമ്മദ് ഫൈസി, വി പി അബ്ദുൽ നാസർ സഖാഫി, സലീം അണ്ടോണ, മജീദ് പുത്തൂർ, ഹുസൈൻ മുസ്ലിയാർ സൗത്ത് കൊടുവള്ളി ശരിഫ് സഖാഫി താത്തൂർ തുടങ്ങിയ മത സാമൂഹിക സാംസ്കാരിക മേഖലകളിലെ പ്രമുഖർ പങ്കെടുക്കും. ഏഴ് സെക്ടറുകളിൽ അറുപത്തി ഒന്ന് യൂണിറ്റുകളിൽ നിന്നായി ആയിരത്തോളം വരുന്ന പ്രതിഭകൾ വ്യത്യസ്ത വിഭാഗങ്ങളിൽ മത്സരിക്കും.