പണ്ടെന്റെ നാട്ടിലേ! യോടിട്ടൊരു വീട്ടിൽ
കണ്ടു ഞാൻ ശുഭ്രശ്യാമദൃശ്യമാധ്യമം.
വാർത്ത കേൾക്കാനേറെ ജനം കൂടീരുന്നു;
വാർത്തികനൊറ്റയാളൊരൊറ്റ നിസ്വനം.
വാർത്തകേൾപ്പോരവർ ചിന്തിക്കും കണ്ടെത്തും
വാർത്തയിൽ കുടികൊള്ളുന്ന സത്യത്തെയും.
ചർച്ചയോ പതിവായിരുന്നു! അന്നൊക്കെ
ചേർച്ചയുമുണ്ടായിരുന്നവർ ഹൃത്തിലും.
ഇന്നെന്റെ നാട്ടിലോ!രോരോ ഗൃഹത്തിലും
മുറിയ്ക്കകത്തും വർണ്ണദൃശ്യമാധ്യമം.
വാർത്ത വായിപ്പോരോ രണ്ടായി, മൂന്നായി;
കൂട്ടം വിട്ടൊന്നായി വാർത്ത കേൾക്കുന്നോരും.
ചർച്ചയും ചിന്തയും മറന്നോർ നമ്മളോ
ചന്തമായ് വിളമ്പും വാർത്തകൾ വിഴുങ്ങി.
വാർത്തികരിന്നെനിയ്ക്കായ് ചിന്തിപ്പൂ! കള്ളം,
വഞ്ചന, യധർമ്മം പെരുകി. ഓർത്തോളൂ!!
Click this button or press Ctrl+G to toggle between Malayalam and English