പാലക്കാട്ടെ കലാ സാഹിത്യ – സാംസ്ക്കാരിക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ സൃഷ്ടി പാലക്കാടിന്റെ ഏഴാമത് പുരസ്ക്കാരത്തിന് കൃതികള്‍ ക്ഷണിക്കുന്നു. 2016 മുതല്‍ 2019 വരെയുള്ള കാലയളവില്‍ പ്രസിദ്ധീകരിച്ച കവിതാപുസ്തകങ്ങളാണ് പുരസ്ക്കാരത്തിനു പരിഗണിക്കുന്നത്. കൃതികള്‍ മലയാളത്തിലുള്ളതും മൗലികവുമായിരിക്കണം . വിവര്‍ത്തനങ്ങള്‍ പാടില്ല . ജൂറിയുടെ തീരുമാനം അന്തിമമായിരിക്കും. ഫലകവും പ്രശസ്തിപത്രവും 3333 ക്യാഷ് പ്രൈസും ഉള്‍പ്പെടുന്ന പുരസ്ക്കാരം 2020 ഫെബ്രുവരി മാസത്തില്‍ പാലക്കാടുവച്ചു നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കുന്നതാണ്.
കൃതികളുടെ മൂന്നു കോപ്പി രവീന്ദ്രന്‍ മലയങ്കാവ്, കണ്‍വീനര്‍ , പുരസ്ക്കാര നിര്‍ണ്ണയ സമിതി , ‘ സൃഷ്ടി പാലക്കാട്’ , പി ബി നമ്പര്‍ 20, പാലക്കാട് 678001 എന്ന വിലാസത്തില്‍ അയക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9288114916 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ് കൃതികള്‍ ലഭിക്കേണ്ടതായ അവസാന തിയ്യതി 15-01-2020
കോ – ഓര്‍ഡിനേറ്റര്‍
രാധാകൃഷ്ണന്‍ രാമശ്ശേരി