നാരായണഗുരുവിന്റെ കുണ്ഡലിനിപ്പാട്ടിന് നൃത്താവിഷ്‌ക്കാരം ഒരുങ്ങുന്നു

 

 

നാരായണഗുരുവിന്റെ അനശ്വര രചനയായ കുണ്ഡലിനിപ്പാട്ടിന് നൃത്താവിഷ്‌ക്കാരം ഒരുങ്ങുന്നു. ദൈവവദശകം കൂട്ടായ്മയുടെ സംരംഭത്തിൽ കലാമണ്ഡലം ഡോ. രചിത രവിയാണ് നൃത്തസംവിധാനം ഒരുക്കുന്നത്. ആടു പാമ്പേ, പുനം തേടു പാമ്പേ… എന്നുതുടങ്ങുന്ന ഗാനത്തിന് രചിത തന്നെയാണ് ചുവടുകൾ വയ്ക്കുന്നതും.ഒരേസമയം യോഗാനുഭൂതിയും താളാത്മകതയും ഒത്തിണങ്ങിയ ഒന്നാണിത്

ഡോ. രചിത രവി ആദ്യാവതരണം നടത്തുന്നതിനൊപ്പം കേരളത്തിലെ മുഴുവൻ ജില്ലകളിൽ നിന്നുള്ള ദൈവദശകം കൂട്ടായ്മയിലെ നർത്തകരും കുണ്ഡലിനി പാട്ട് നൃത്തത്തിനൊപ്പം ചുവടുവയ്ക്കുമെന്ന് ദൈവദശകം കൂട്ടായ്മ ചെയർമാൻ ഗിരീഷ് ഉണ്ണികൃഷ്ണൻ പറഞ്ഞു. ഗുരുദേവന്റെ ദൈവദശകം നൂറ് ഭാഷകളിലേക്ക് മൊഴിമാറ്റുന്നതിന്റെ ഭാഗമായി ദൈവദശകം കൂട്ടായ്മ കൊടുങ്ങല്ലൂരിൽ 1536 നർത്തകർ പങ്കെടുത്ത മോഹിനിയാട്ടം സംഘടിപ്പിച്ചിരുന്നു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English