ഏറെ പഴക്കമുള്ളതും പൈതൃക മൂല്യമുള്ളതുമായ കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് കെട്ടിടം ശ്രീകണ്ഠേശ്വരം പത്മനാഭപിള്ള സ്മാരക ഗവേഷണ റഫറൻസ് ഗ്രന്ഥാലയമെന്ന് നാമകരണം ചെയ്യാൻ സാംസ്കാരിക വകുപ്പ് അനുമതി നൽകി. കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുതിയ കെട്ടിടം പ്രവർത്തനക്ഷമമാകുന്നതോടു കൂടി പഴയ കെട്ടിടം പ്രസ്തുത പേരിൽ സംരക്ഷിക്കപ്പെടും. ‘ശബ്ദതാരാവലി’ മലയാളം നിഘണ്ടു രചയിതാവിന്റെ പേരിൽ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് റഫറൻസ് ഗ്രന്ഥാലയമാക്കി ഉയർത്തുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷൻ ഡോ. വി. കാർത്തികേയൻ നായർ പറഞ്ഞു.
Click this button or press Ctrl+G to toggle between Malayalam and English