ശ്രീകണ്ഠൻ കരിക്കകത്തിന്റെ പലായനങ്ങളിലെ മുതലകൾ എന്ന പുസ്തകം നാളെ വൈകുന്നേരം നാലു മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബ്ബ് ഹാളിൽ വച്ച് പ്രകാശനം ചെയ്യും. സഹകരണ – ദേവസ്വം വകുപ്പുമന്ത്രി ശ്രീ. കടകംപള്ളി സുരേന്ദ്രൻ കോഴിക്കോട് എം.വി.ആർ കാൻസർ സെന്റെർ ആൻറ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാൻ ശ്രീ.സി.എൻ.വിജയകൃഷ്ണന് നൽകിക്കൊണ്ടാണ് പ്രകാശനം നിർവ്വഹിക്കുന്നത്.
തുമ്പ സെന്റ് സേവ്യേഴ്സ് കോളേജിലെ മുൻ.വൈസ് പ്രിൻസിപ്പലും, എന്റെ പ്രിയപ്പെട്ട ടീച്ചറുമായ ശ്രീമതി, ഡോ:ഐറിസ് കൊയ്ലിയോ ആധ്യക്ഷം വഹിക്കുന്ന ചടങ്ങിൽ മാധ്യമ പ്രർത്തകനും നോവലിസ്റ്റുമായ ശ്രീ.സി.റഹിം കവിയും, മാധ്യമപ്രവർത്തകനുമായ ശ്രീ.സാബ്ലു തോമസ്, നോവലിസ്റ്റും, കഥാകൃത്തുമായ ശ്രീ.വി. ഷിനിലാൽ എന്നിവരും പ്രഭാഷണങ്ങൾ നടത്തും.
സാധാരണക്കാരന്റെ ജീവിതം അതിവൈകാരികതയിലേക്ക് വീണു പോകാതെ അതിന്റെ എല്ലാ തെളിമയോടെയും അവിഷ്കരിച്ചിരിക്കുന്ന കഥകളുടെ സമാഹാരമാണ് പലായനങ്ങളിലെ മുതലകൾ. ലോഗോസ് ആണ് പ്രസാധകർ വില 120 രൂപ