കെ വി അനൂപ് കലാലയ പുരസ്‌കാരം എസ് രാഹുലിന്

 

കെ വി അനൂപ് സൗഹൃദ വേദിയും,പട്ടാമ്പി കോളേജ് മലയാള വിഭാഗവും ചേർന്നു നൽകുന്ന കെ വി അനൂപ് കലാലയ പുരസ്‌കാരത്തിന് രാഹുൽ എസ് അർഹനായി. കവിതക്കാണ് പുരസ്ക്കാരം നൽകുന്നത്. 5000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാർഡ്.
തിരുവനന്തപുരം ഗവ ആർട്‌സ് കോളേജിലെ എംഎ വിദ്യാർഥിയാണ് രാഹുൽ.26 ന് പട്ടാമ്പി കോളേജിൽ നടക്കുന്ന കവിതയുടെ കാർണിവൽ സെഷനിൽ വെച്ചു കഥാകൃത്ത് അംബികാസുതൻ മങ്ങാട് പുരസ്ക്കാരം സമർപ്പിക്കും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here