സ്പാനിഷ് സാഹിത്യത്തിലെ പ്രശസ്തരിൽ ഒരാളായ ജാവിയേർ മരിയാസ് അന്തരിച്ചു. നാൽപതിലേറെ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട നോവലുകൾ മരിയാസിന്റേതായി ഉണ്ട്.
70താം വയസ്സിൽ ന്യൂമോണിയ ബാധിതനായാണ് മരണം.
കോവിഡ് മരിയാസിന്റെ ആരോഗ്യത്തെ സാരമായി ബാധിച്ചതായുള്ള വാർത്തകൾ മുൻപ് പുറത്തു വന്നിരുന്നു.
ഫുട്‌ബോളിന് പേരുകേട്ട മാഡ്രിഡിൽ 1951-ൽ പിറന്ന നോവലിസ്റ്റ് ഇതിനോടകം 17 നോവലുകൾ പുറത്തിറക്കിയിട്ടുണ്ട്.
‘ആൾ സോൾസ്’ എന്ന കൃതിയാണ് മരിയാസിന് അന്താരാഷ്ട്ര പ്രശസ്തി നേടിക്കൊടുത്തത്. ആൾ സോൾസിന് പുറമേ ‘എ ഹെർട് സോ വൈറ്റ്’ , ‘റ്റുമൊറോ ഇൻ ദി ബാറ്റിൽ തിങ്ക് ഓഫ് മീ’ തുടങ്ങിയവയും ഏറെ പ്രശംസ പിടിച്ചുപറ്റിയ രചനകളാണ്.