സോയ – 50 ഗ്രാം
വെള്ളക്കടല – 50 ഗ്രാം
സവാള – വലുത് – ഒന്ന്
തക്കാളി – രണ്ടെണ്ണം
ഇഞ്ചി – ചെറിയ കഷണം
വെളുത്തുള്ളി – എട്ട് അല്ലി
പച്ചമുളക് – മൂന്നെണ്ണം
ബട്ടര്‍ – 25 ഗ്രാം
ചണ മസാലപ്പൊടി – ഒരു ടീസ്പൂണ്‍
മല്ലിയില – രണ്ടു തണ്ട്
മഞ്ഞള്‍പ്പൊടി, ഉപ്പ്, കറിവേപ്പില ആവശ്യത്തിന്.
തയാറാക്കുന്ന വിധം
സോയ ചൂടു വെള്ളത്തില്‍ കുതിത്ത് കഴുകി പിഴിഞ്ഞെടുക്കുക. കുതിര്‍ത്ത കടല നന്നായി വേവിക്കണം. ബട്ടറിന്റെ പകുതി ചൂടാക്കി പച്ചമുളക്, ഇഞ്ചി, സവാള, വെളുത്തുള്ളി, തക്കാളി, മഞ്ഞള്‍പ്പൊടി ഇവ ചേര്‍ത്ത് നന്നായി മൂപ്പിക്കണം . ഇത് ആറുമ്പോള്‍ മിക്സിയില്‍ അരച്ചെടുക്കണം. ചുവടു കട്ടിയുള്ള ഒരു ചീനച്ചട്ടിയില്‍ ബാക്കി ബട്ടര്‍ ചൂടാക്കി ഇതിലേക്ക് അരച്ചമസാലയും അരക്കപ്പ് വെള്ളം, ഉപ്പ് ഇവ ചേര്‍ത്ത് തിളപ്പിക്കണം. ഇതിലേക്ക് സോയ ചേര്‍ക്കുക. നന്നായി കുതിര്‍ന്ന പാകത്തില്‍ വെള്ളക്കടല ചേര്‍ക്കണം. ഇതിലേക്ക് ചനമസാലപ്പൊടി ചേര്‍ക്കുക. ചാറു കുറുകി വരുന്ന പാകത്തില്‍ മല്ലിയില, കറിവേപ്പില ഇവ ചേര്‍ത്ത് ചപ്പാത്തി, പത്തിരി ഇവയുടെ കൂടെ ഉപയോഗിക്കാം.