ദക്ഷിണ എന്ന് പേര് നൽകിയിട്ടുള്ള ദക്ഷിണേന്ത്യൻ കവിതോത്സവത്തിന് തിരുവനന്തപുരം വേദിയാകും .അയ്യപ്പപ്പണിക്കർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പരിപാടി 19 ,20 ,21 തീയതികളിലായി തിരുവനന്തപുരം വി.ജെ .ടി ഹാളിൽ വെച്ച് നടക്കും.രാവിലെ പത്ത് മാണി മുതൽ രാത്രി എട്ട് വരെയാണ് പരിപാടികളുണ്ടാവുക.ഇംഗ്ലീഷ് ,തെലുങ്ക് ,കന്നട ,തമിഴ്,മലയാളം എന്നീ ഭാഷകളിലെ പ്രധാന കവികൾ തങ്ങളുടെ കവിതകൾ അവതരിപ്പിക്കും.
കവി അയ്യപ്പപ്പണിക്കരുടെ ജീവിതവും,രചനകളും പ്രമേയമായ ചർച്ചകൾ ,കവിതാ ചർച്ചകൾ ,പുസ്തക പ്രകാശനം ,പണിക്കരുടെ ജീവിതത്തെ ബന്ധപ്പെട്ടുള്ള ഷോർട്ട് ഫിലിമുകളുടെ സ്ക്രീനിംഗ്,ചൊൽക്കാഴ്ച ,സാംസ്കാരിക സമ്മേളനം എന്നിവ നടക്കും .