പെരുത്ത ശബ്ദത്തിനു മുഴക്കം
ഇളമചേർന്നതിനു മാധുര്യം
പെരുത്തതു ബധിരമാം കർണ്ണങ്ങൾക്കു സാരം
പതിയെ പറയുന്നവ സത്യമായാലും
കാതുകളറിയാൻ താമസം
അവകേൾക്കുന്നകാതുകൾ ബധിരമല്ലെന്നത് സത്യം
പതിയെയുള്ളതു പലപ്പോഴും രഹസ്യം
സംഭാഷണത്തിനു അയോഗ്യം
ഇളമയിലാണ് ഹൃദയലാളിത്യം
ഏതിലും സത്യം നാവിനു ഭൂഷണം