കവിത പ്രസിദ്ധീകരിച്ചതിന്റെ പേരിൽ ക്ഷമാപണം

കവിത പ്രസിദ്ധീകരിച്ചതിന്റെ പേരിൽ ക്ഷമാപണം. ദ് നേഷൻ മാസികയിൽനിന്ന് ആണ് വായനക്കാർ പ്രതീക്ഷിക്കാത്ത നീക്കം ഉണ്ടായത്. കവിതയും ക്ഷമാപണവും കാരണം ആവിഷ്കാരസ്വതന്ത്ര്യം എവിടെവരെയാകാം, അതിർത്തികൾ വരയ്ക്കേണ്ടത് എവിടെ എന്നീ വിഷയങ്ങളിലേക്കു കടന്നിരിക്കുകയാണു ചർച്ച. വെളുത്തവർഗക്കാരനായ ആൻഡേഴ്സ് കാൾസൺ വീ എന്ന യുവകവിയാണു വിവാദനായകൻ. ദ് നേഷൻ ജൂലൈ ലക്കത്തിലാണു കവിത പ്രസിദ്ധീകരിച്ചത്.

ഹൗ ടു എന്നാണു കവിതയുടെ പേര്. താമസിക്കാൻ വീടില്ലാത്ത ഒരു വ്യക്തിയുടെ ആത്മഭാഷണമാണു കവിത. വർണവിവേചനം പ്രകടമാക്കുന്നതാണു കവിത എന്നായിരുന്നു ആദ്യത്തെ ആരോപണം. ഭിന്നശേഷിക്കാരെ ആക്ഷേപിക്കുന്ന പരാമർശങ്ങളുണ്ടെന്നും വിമർശനമുണ്ടായി. ഇതിനെത്തുടർന്ന് 1865–ൽ സ്ഥാപിതമായ ദ് നേഷൻ തൊട്ടടുത്ത ലക്കത്തിൽ ക്ഷമാപണം നടത്തി. പൊയട്രി എ‍ഡിറ്റർമാരായ സ്റ്റെഫാനി ബർടും കാർമെൻ ഗിമെൻസ് സ്മിത്തുമാണു വായനക്കാരോട് മാപ്പ് അപേക്ഷിച്ചത്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here