വരണ്ടുണങ്ങിയ കൈകളിൽ അക്ഷരങ്ങൾ അടുക്കുന്നുണ്ടായിരുന്നില്ല.
അവ എന്നെ തൽക്ഷണം വധിച്ചു കൊണ്ടിരുന്നു.
ശിഥിലയൗവനത്തിന്റെ ഓർമയിൽ അലതള്ളി കരയുന്ന നീർകുമിളകളെ പോലെ,
അവളെന്റെ മറവിയിൽ തെളിഞ്ഞു നിന്നു.
മായ്ച്ചാലും മായാത്ത രൂപമായി എന്നിൽ നിലകൊണ്ടിരുന്നു…
ചുവപ്പിൽ തീർത്ത കുപ്പിവളകൾ ഞാനെത്ര അവളുടെ കൈകളിൽ അണിയിച്ചിരുന്നു.
മൂവാണ്ടൻ മാവിന്റെ നീരൊലിച്ചന്നെന്റെ,
കണ്ണിൽ വീണതും,അതിന്റെ ശങ്കയകറ്റാനായ്,
വെള്ളമെന്നു കരുതി ഉപ്പുനീരെടുത്തെന്റെ കണ്ണിൽ നീ ഒഴിച്ചതും…
ചൂണ്ടയിട്ടന്നു ഞാൻ നിന്റെ പ്രിയപ്പെട്ട ആവോലി മൽസ്യം പിടിച്ചു തന്നതും….
ഇന്നെന്റെ വാർദ്ധക്യത്തിന്റെ സ്മാരകങ്ങളാകുന്നു പ്രിയേ….
ഇന്നെന്റെ മുരടിച്ചാത്മാവിൽ കരി തിരിയായി,
നീ കെടാതെ ആളുമ്പോൾ…
ദുഃഖ സ്മരണയിൽ ഇന്നെൻ പ്രാണൻ പൊലിയുന്നു.