പുറത്തിറങ്ങി ദിവസങ്ങൾക്കകം സിബി മാത്യൂസിന്റെ പുസ്‌തകം വിവാദത്തിൽ. കൃതിയിലെ സൂര്യനെല്ലി കേസിനെക്കുറിച്ചുള്ള പരാമർശമാണ് വിവാദത്തിന് തിരി കൊളുത്തിയത് ലൈംഗിക പീഡന കേസിലെ പെൺകുട്ടിയെ അപമാനിക്കരുതെന്ന കീഴ് വഴക്കവും നിയമവും ലംഘിച്ച സിബി മാത്യൂസിനെതിരെ നിയമ നടപടി സ്വീകരിക്കേണ്ടതുണ്ടെന്ന് സുജ സൂസന്‍ ജോര്‍ജ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ അഭിപ്രായപ്പെട്ടു.
സർവീസിലെ വീരകഥകൾ പറഞ്ഞു നടക്കുന്നവരുടെ രീതിയിലാണ് പുസ്തകത്തിൽ സംഭവം അവതരിപ്പിച്ചിരിക്കുന്നതെന്നും സുജ സൂസന്‍ ജോര്‍ജ് പറഞ്ഞു . പുസ്തകം വിറ്റുപോവാൻ അനാവശ്യ വിവാദങ്ങൾ സൃസ്ടിക്കുകയാണ് സിബി മാത്യൂസ് എന്നും അവർ കുറ്റപ്പെടുത്തി