മേതിലിന്റെ സാഹിത്യലോകം വ്യത്യസ്തമാണ് . കണ്ടു മടുത്ത കാഴ്ചകളോ കേട്ടുമടുത്ത വാക്കുകളോ അവിടെ കണ്ടെത്താനാവില്ല . കവിതയിലായാലും,കഥയിലായാലും , നോവലിലായാലും ഈ ഒരു വാശി മേതിൽ പിന്തുടരുന്നത് നമുക്ക് മനസ്സിലാവും.
ഭാഷയുടെ കണ്ടെത്താത്ത ദ്വീപുകളും അനുഭവങ്ങളുടെ അറിയപ്പെടാത്ത അരുവികളും തേടിയുള്ള യാത്രയാണ് ഓരോ മേതിൽ കൃതിയും
സൂര്യമത്സ്യം ആദ്യം നീന്തുന്നു. പിന്നെ നീന്താതാകുന്നു. പിന്നെ ചത്തഴുകുന്നു. ഇതില്‍ ഏതവസ്ഥയുടെ വിവരണമാകും ശരിക്കും മത്സ്യത്തെ സംബന്ധിച്ച ആത്യന്തിക യാഥാര്‍ത്ഥ്യമാവുക? ഒരു നീണ്ട മൗനത്തിനു ശേഷം മാതൃഭൂമി ആഴ്ചപ്പതിപ്പിനു വേണ്ടി മേതില്‍ എഴുതിയ നോവെല്ല.ഒപ്പം, എഴുത്തുകാരനുമായുള്ള സംവാദവും