സൂഫിസം: ആഴങ്ങളിലെ അഗ്നി-ഇ.എം.ഹാഷിം

 

 

 

മനുഷ്യജീവിതത്തിന്റെ ഉണ്മയിൽ തെളിഞ്ഞ നിലാവാണ് സൂഫിസം. വാക്കിന്റെ മധുരിമയും ജീവിതത്തിന്റെ ഏകതാനതയുംകൊണ്ട് അതിസൂക്ഷ്മമായി നെയ്തെടുത്ത ജീവിതപ്രേമം. അഗാധമധുരമായ ഈണങ്ങളാൽ ജീവിതത്തെ ചിട്ടപ്പെടുത്താൻ തിരഞ്ഞെടുക്കപ്പെട്ടവരാണ് ചിലർ. ഭൂമിയെന്ന ഈ നീലഗ്രഹം തേടിയെത്തിയ അവധൂതർ. ലോകത്തെ സഹാനുഭൂതിയോടെയും സഹിഷ്ണുതയോടെയും നോക്കി കാണുന്നവർ. അസത്യങ്ങളുടെ ആഴങ്ങളിലേക്ക് ആണ്ടുപോകുന്ന മനുഷ്യരാശിയെ കരുണയുടെ വെളിച്ചത്തിലേക്ക് കൈപിടിച്ചു നടത്തുന്ന മഹാമനീഷികൾ.

ആത്മാർപ്പണമെന്ന ആത്മീയസുഗന്ധത്തിന്റെ പരിമളവും പേറി ഒരു മാന്ത്രികവീണയുമായി വാഴ്വിൽ അയാൾ ഇറങ്ങി നടന്നു. സംഗീതവും സത്യാന്വേഷണവും ജീവിതമായി മാറിയപ്പോൾ അതിനിടയിലെ അതിർവരമ്പുകളെ മായ്ച്ചു കളഞ്ഞു. ആത്മനേത്രങ്ങൾ തുറന്ന് ഓരോ മനുഷ്യനും സ്നേഹത്തിലേക്ക് യാത്ര ചെയ്യാൻ അയാൾ നമ്മെ ഓർമ്മിപ്പിക്കുന്നു.

കൈയിലിരിക്കുന്ന മണിവീണയിലെ മന്ത്രധ്വനികളാൽ അവിസ്മരണീയ സംഗീതത്തിന്റെ അനശ്വരതയേയും ജീവിതത്തെ ചിട്ടപ്പെടുത്തിയ രാഗങ്ങളേയും കാലത്തിനു സമർപ്പിച്ച് വിണ്ണിന്റെ അപാരതയിലേക്ക് പറന്നു പോയ ഹസ്രത്ത് ഇനായത്ത് ഖാന്റെ വിസ്മയകരമായ ജീവിതത്തിന്റെ മിടിപ്പുകളേയും ദർശനങ്ങളേയും ഹൃദയവർണ്ണങ്ങളിൽ കൊരുത്തു വെച്ച മലയാളത്തിലെ ആദ്യ പുസ്തകം.

കവർ: രാജേഷ് ചാലോട്
കടപ്പാട്: നിയതം ബുക്‌സ്
കോപ്പികൾക്ക്: 903775 1965,
9656323030

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here