സോപാധികം ബ്രഹ്മമുഹൂർത്തത്തിൽ ഉണരണമെങ്കിൽ നേരത്തെ കാലത്തെ ഉറങ്ങണം നേരത്തെ കാലത്തെ ഉറങ്ങണമെങ്കിൽ സിക്സ് ബൈ സിക്സ് സ്പ്രിങ് ഫോമ് കോസടി വേണം സിക്സ് ബൈ സിക്സ് കോസടി വാങ്ങണമെങ്കിൽ എ ടി എമ്മിൽ പണം വേണം എ ടി എമ്മിൽ പണം വേണമെങ്കിൽ വൈറ്റ് കോളർ പണി വേണം വെൈറ്റ് കോളർ പണി വേണമെങ്കിൽ ഗോൾഡ് മെഡലിസ്റ് കുട്ടിയെപ്പോലെ നന്നായി പഠിക്കണം നന്നായി പഠിക്കണമെങ്കിൽ ഉറച്ച ബുദ്ധിയോടെ ഉറക്കമൊഴിയണം ഉറക്കമൊഴിയണമെങ്കിൽ ഉൻമനിയിൽ ഉണർന്നിരിക്കണം നിരുപാധികം ആന്തരികവും ബാഹ്യവുമായ ഓരോ കാഴ്ചപ്പാടും സഹജമായി കൈവെടിയുമ്പോൾ ഉണർവിൽ അനായാസം തരപ്പെടുന്ന കാഴ്ചയാകാം തിരുമുൽക്കാഴ്ച! ഒരുപാധിയും വെക്കാതെ വാരിക്കോരിക്കൊടുത്തിട്ടും ചില പാളയങ്ങളിൽ പന്തംകൊളുത്തിപ്പട! സോപാ നിരുപാ "എല്ലാം വിഴുങ്ങുന്ന ശൂന്യതയെ നിർവ്വചിക്കൂ" "ആദ്യം സ്വയം ഒന്ന് ശൂന്യമാകാൻ നോക്കട്ടെ ." "അങ്ങനെ ബ്ലാങ്കായിപ്പോയാൽ മണ്ണിലെ നിർവ്വചനശുശ്രൂഷവേലക്ക് പിന്നെ ആരവശേഷിക്കും?"
Home Frontpage