ന്യൂജേഴ്‌സി: സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയം ഇദംപ്രഥമമായി നടത്തിയ കര്‍ഷകശ്രീ അവാര്‍ഡ് 2020 വിജയികളെ പ്രഖ്യാപിച്ചു.
വിന്‍സെന്‍റ് തോമസ് ആന്‍ഡ് സിസിലി, ജസ്റ്റിന്‍ ആന്‍ഡ് ജോജിമോള്‍ എന്നിവര്‍ കര്‍ഷകശ്രീ 2020 ഒന്നാം സ്ഥാനവും, ബിജോ ആന്‍ഡ് ലിഷ, സജി സെബാസ്റ്റ്യന്‍ ആന്‍ഡ് ജോസി എന്നിവര്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
മത്തായി ചേന്നാട്ടിന് ദൈവാലയത്തോടനുബന്ധിച്ചു തുടര്‍ച്ചയായി നടത്തിവരുന്ന ജൈവ പച്ച കൃഷി നടത്തിപ്പിനുള്ള കര്‍കശ്രീ പ്രത്യേക അവാര്‍ഡിനര്‍ഹനായി.
സാമൂഹ്യ മാധ്യമങ്ങളിലൂടെ ജൈവ പച്ച കൃഷിത്തോട്ടത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് നേതൃത്വം നല്‍കിയത്തിനുള്ള പ്രത്യക അവാര്‍ഡ് ടോമി ആനിത്താനം ആന്‍ഡ് തെരേസ കരസ്ഥമാക്കി.
ജോസ് ആന്‍ഡ് നിഷ, ബിജു ആന്‍ഡ് സിന്ധു, തോമസ് ആന്‍ഡ് സിസി, സൈമണ്‍ ആന്‍ഡ് ഷൈനി, റോയ് ആന്‍ഡ് ജോളി, സോജിമോന്‍ ആന്‍ഡ് ബിന്ദു, ജസ്റ്റിന്‍ ആന്‍ഡ് റീമ, ജോയ് ആന്‍ഡ് സോണിയ, തോമസ് പടവില്‍ ആന്‍ഡ് ഓമന, മിനേഷ് ആന്‍ഡ് ഷീന, അനോയി ആന്‍ഡ് ഷീബ, റോണി ആന്‍ഡ് മമത എന്നിവര്‍ക്ക് പ്രത്യേക ജൂറി അവാര്‍ഡുകളും നല്‍കപ്പെട്ടു.
ഇടവക വികാരി ഫാദര്‍. ലിഗോറി ഫിലിപ്‌സ് കട്ടിയാകാരന്‍ വിജയികള്‍ക്ക് പ്രശംസാ ഫലകവും, അവാര്‍ഡും വിതരണം ചെയ്തു. ഗ്രീന്‍ ആര്‍മി നടത്തിയ ജൈവ പച്ചക്കറി പദ്ധതിയില്‍ പങ്കെടുത്ത് ഇതിനെ വിജയിപ്പിച്ച എല്ലാവരെയും അച്ചന്‍ അഭിനന്ദിക്കയും നന്ദി പറയുകയും ചെയ്തു.
ജൂറി അംഗങ്ങള്‍ വിശദമായി നടത്തിയ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലായിരുന്നു വിജയി പ്രഖ്യാപനം.
മണ്ണിന്റെയും, മനുഷ്യന്റെയും, ആവാസവ്യവസ്ഥയുടേയും ആരോഗ്യം നിലനിര്‍ത്തുന്ന ഉല്പാദന രീതിയായ ജൈവ കൃഷിരീതിയിലൂടെ ദോഷഫലങ്ങളുണ്ടാക്കുന്ന ചേരുവകള്‍ ഉപയോഗിക്കുന്നതിന്ണ്ട പകരം പരിസ്ഥിതിയുടേ സ്വാഭാവിക പ്രക്രിയകള്‍,ജൈവ വൈവിദ്ധ്യം, ചംക്രമണം തുടങ്ങിയ പ്രാദേശിക അവസ്ഥകള്‍ക്ക് അനുരൂപമായതിനെ മാത്രം ഉപയോഗിച്ച് കൊണ്ടാണ് ഈ കൃഷി രീതി ഇവിടെ അവലംബിച്ചത്.
മത്സരത്തിലുപരിയായി പരസ്പര സൗഹാര്‍ദ്ദത്തിലൂടെ പരമ്പരാഗത രീതികളും പുത്തന്‍ കണ്ടത്തെലുകളും ശാസ്ത്രീയ രീതികളും സംയോജിപ്പിച്ചുകൊണ്ട് പരിസ്ഥിതിയിലെ എല്ലാവിഭാഗത്തിനും ഉപകാരപ്പെടുംവിധത്തില്‍ പാരിസ്ഥിതിക ബന്ധവും ഉന്നത നിലവാരത്തിലുള്ള ജീവിതവും ഈ കൃഷിരീതി പ്രോത്സാഹിപ്പിക്കുന്നു എന്നതും, പുതിയ തലമുറയിലെ യുവജനതയെ പരമ്പരാഗതമായി നമ്മുടെ മുന്‍ തലമുറക്കാര്‍ അവലംഭിച്ചു വന്ന കൃഷി രീതിയെ പരിചയപ്പെടുത്തുകയും അതിലേക്കു അവരെ നയിക്കുകയും ചെയ്യാനുള്ള പ്രോത്സാഹനം കൊടുക്കുകയുമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത് എന്ന് സംഘാടകര്‍ അറിയിച്ചു.
മേയ് 2016 ല്‍ പാലാ സാന്ത്വന കൗണ്‍സിലിംഗ് സെന്റര്‍ ഡയറക്ടര്‍ ഫാ. മാത്യു പന്തലാനിക്കല്‍ ആദ്യ പച്ചക്കറി തൈ നട്ടുകൊണ്ട് ഇടവകയില്‍ തുടങ്ങിവെച്ച ജൈവ പച്ചക്കറി കൃഷി തുടര്‍ന്ന് ഗ്രീന്‍ ആര്‍മിയുടെ നേതൃത്വത്തില്‍ ഇടവക കുടുംബാംഗങ്ങള്‍ക്കിടയില്‍ പടര്‍ന്ന് പന്തലിക്കുകയായിരുന്നു.
സൃഷ്ടിയെയും സൃഷ്ടിജാലങ്ങളെയും ആദരവോടെ വീക്ഷിക്കുവാനും അതുവഴി ഭൂമിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിനും വരുംതലമുറയ്ക്ക് ആവാസയോഗ്യമാക്കി ഈ പ്രപഞ്ചമെന്ന പൊതു ഭവനത്തെ കാത്തുസൂക്ഷിക്കുന്നതിനുമുള്ള ഫ്രാന്‍സിസ് പാപ്പയുടെ “ലൗദാത്തോ സി” ആഹ്വാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വരും തലമുറയില്‍ അവബോധം സൃഷ്ടിക്കുന്നതിനുള്ള സോമര്‍സെറ്റ് സെന്റ് തോമസ് ഇടവക കൂട്ടായ്മയുടെ എളിയ സംരംഭമായിട്ടാണ് സീറോ ഗ്രീന്‍ ആര്‍മി പ്രവര്‍ത്തിക്കുന്നത്.
അമേരിക്കയില്‍ സമ്പൂര്‍ണ സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ദേവാലയം കൂടിയാണ് സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയം.
ബിനോയി തോമസ് സ്രാമ്പിക്കല്‍, ജോസഫ് കളപ്പുരക്കല്‍ (സിബിച്ചന്‍), ജിജി മേടയില്‍, മേരിദാസന്‍ തോമസ് എന്നിവരാണ് സീറോ ഗ്രീന്‍ ആര്‍മിയുടെ സാരഥികള്‍.
സെബാസ്റ്റ്യന്‍ ആന്റണി അറിയിച്ചതാണിത്.