പുരുഷുമാലാഖ

സംവിധായകൻ ലാൽ ജോസിലൂടെ പുരുഷു എന്ന സൈന്റിഫിക്ക് നാമത്തിലാണ് ഞങ്ങൾ നാട്ടിലറിയപ്പെടുന്നത്. കൂടെ ഒരു സ്ഥിരം കളിയാക്കിയ ചോദ്യവും : ” പുരുഷുവിനിപ്പോൾ യുദ്ധമൊന്നുമില്ലേ?” . . നാട്ടിൽ ഒരു പുരുഷുയെത്തിയാൽ ആദ്യം ഓടിയെത്തുന്നതു കുടിയന്മാരായിരിക്കും. കോട്ടയുമായി എത്തുന്ന പുരുഷുവിനെയും നോക്കിയിരിക്കുന്ന ഒരുപാട് കുടിയന്മാരുണ്ട് നമ്മുടെ നാട്ടിൽ. പുരുഷു പറയുന്നതെല്ലാം തള്ളാണ്ണെന്നു പറഞ്ഞു ചിരിക്കുന്നവരും, പുരുഷുവിന്റെ കോട്ട മുഴുവൻ തീർന്നു കഴിയുമ്പോൾ എന്തു തള്ളാടാ എന്നു പറഞ്ഞു പോകുന്നവരുമുണ്ട് നമ്മുടെ കൂട്ടത്തിൽ. എന്നാൽ മനസ്സിൽ കള്ളമില്ലാത്തവർ അവരുടെ കുട്ടത്തിലുമുണ്ട് . പക്ഷേ നിങ്ങൾ ഈ പറയുന്ന പുരുഷുവുണ്ടല്ലോ അദ്ദേഹത്തിന്റെ അത്രയും ജീവിതാനുഭവങ്ങൾ നിങ്ങളിലാർക്കും ഇല്ല. നീ എത്ര പ്രവാസിയാണേലും എത്ര കഷ്ടപ്പെട്ടുജീവിച്ചവനാണേലും നീ അനുഭവങ്ങളുടെ പറുദീസയായാലും അവൻ കൊണ്ടത്രയും മഞ്ഞ് നീ കൊണ്ടിട്ടില്ല. അവന്റെത്രയും മനസ്സും നിങ്ങൾക്കൊന്നുമില്ല. മരണം മുന്നിൽ കണ്ട് ഒരുപാട് വഴികളിലൂടെ അവൻ നടന്നിട്ടുണ്ട്, മരണത്തിന്റെ മാലാഖകൾ കൂടെയുള്ളവന്റെ റൂഹുമായി പറന്നകലുന്നത് അവൻ കണ്ടു നിന്നിട്ടുണ്ട്. മരണത്തിനരികിലൂടെയാകും ചിലപ്പോൾ അവൻ നാട്ടിലേക്ക് മടങ്ങുന്നതുപോലും. പ്രാർത്ഥനകൾ കൊണ്ട് മാത്രം ജീവിക്കുന്നവരാണവർ. ഒരുപരിഭവവും ഇല്ലാത്തവർ. കിടന്നുറങ്ങാൻ പട്ടുമെത്തയും എയർകണ്ടീഷനും വേണ്ടാത്തവർ.
എയർപോർട്ടുകളിലും ശ്മശാനങ്ങളിലുമാണ് യഥാർത്ഥ കണ്ണീർ കാണാൻ കഴിയുന്നതെന്ന് എവിടെയോ വായിച്ചിട്ടുണ്ട്. അമ്മയുടെ കൈയിൽനിന്നും ഒരു പൊതിച്ചോറുവാങ്ങി ഒന്നരക്കുള്ള കേരള എക്സ്പ്രെസ്സിൽ പോകാൻ ഒറ്റക്ക് വീട്ടിൽനിന്നിറങ്ങുമ്പോൾ എല്ലാവരും വിചാരിക്കും പട്ടാളക്കാർക്ക് കൊണ്ടുവിടുന്നത് ഇഷ്ടമില്ലായിരിക്കുമെന്ന്. പക്ഷേ അവരോടു യാത്ര പറഞ്ഞു തീവണ്ടി കയറാൻ അവനു കഴിയില്ല. പോയിവരാം എന്ന വാക്കൊരു പാഴ്‍വാക്കാകുമോ എന്നോർത്തുപോകും. ഇറങ്ങാൻ നേരാത്തവൻ മനഃപൂർവം പൊതിച്ചോറ് മറന്നുവെക്കും എന്തിനാണെന്നോ ആ ചോറുമായി അമ്മയൊന്നു അരികിൽ വരാൻ. പോകുന്നത് അവസാന യാത്രയാണെങ്കിലോ? തീവണ്ടി കേറിയയുടൻ അവൻ ആ പൊതിച്ചോറു തുറക്കും അമ്മയുടെ വാത്സല്യമുള്ള, സ്നേഹമുള്ള, പ്രാർത്ഥനയുള്ള പൊതിച്ചോറ് ,കണ്ണീർതുള്ളികളോടെ അവൻ കഴിച്ചുതുടങ്ങും.

യാത്രയെ സ്നേഹിച്ചവർ എന്ന ബ്ലോഗുകൾ ഒക്കെ നാം വായിക്കാറുണ്ട് എന്നാൽ ജീവിതയാത്രയിൽ പട്ടാളക്കാർ കയറിയിറങ്ങിയ കൽപടവുകൾ ആസ്വദിച്ച സഞ്ചാരികൾ ഈ ലോകത്തു കാണില്ല. ആർക്കും ചെന്നുപറ്റാൻ കഴിയാത്തത്ര ഉയരങ്ങളിൽ, നക്ഷത്രങ്ങളെ എണ്ണിത്തിട്ടപ്പെടുത്താൻ കഴിയുന്നത്ര അരികിൽ … അവൻ കാവൽക്കാരനായി.. ഈ നാടിനു വേണ്ടി …
അവനെ സ്നേഹിക്കുന്നവർക്കുവേണ്ടി …
അവൻ സ്നേഹിക്കുന്നവർക്കു വേണ്ടി … യാത്രകൾ അവനെ സ്നേഹിച്ചുതുടങ്ങി കാലങ്ങൾ അവനെ കൈപിടിച്ചുയർത്തി മാനംതൊട്ടുനിൽക്കുന്ന മഞ്ഞുമലകൾ അവനു കൽപ്പടവുകൾ കാട്ടിക്കൊടുത്തു.. ഒരുവനിറങ്ങുമ്പോൾ മറ്റൊരുവൻ കയറിതുടങ്ങും…

എല്ലാ ക്ലാസിലുമുണ്ടാകും ഒരു പട്ടാളക്കാരൻ….
ഒരു ബാക്ക് ബെഞ്ചുകാരൻ …
“എ. പി.ജെ. ” യുടെ വാക്കുകളിലൂടെ പറഞ്ഞാൽ ..
“ബെസ്റ്റ് ബ്രയിൻസ് ഓഫ് ദി ഇന്ത്യ “
വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ അഡ്മിനും അവനായിരിക്കും ….എല്ലാ ചാറ്റും കഴിഞ്ഞേ … അവൻ എത്താറുള്ളൂ …
വാട്സാപ് ഗ്രൂപ്പിലെ ഫോട്ടോ കണ്ടു കണ്ണുനിറയുന്നവൻ, ഓർമകളെ താലോലിച്ചവൻ, ഏകാന്തതയെ പ്രണയിച്ചവൻ. ആരുടേയും കല്യാണം കൂടാൻ പറ്റാത്തവൻ . ആരോടും പരിഭവമില്ലാത്തവൻ. അതുകൊണ്ടുതന്നെ ഒന്നുരണ്ടു കൂടെപഠിച്ചവരല്ലാതെ ആരും അവന്റെ കല്യാണത്തിനും കാണില്ല. സ്വന്തം കല്യാണം വരെ പെങ്ങളെകൊണ്ട് താലികെട്ടിച്ചു കല്യാണം നടത്തിയ പട്ടാളക്കാരുണ്ട്.. അവരുടെ കഥകളും, വേദനകളും പറഞ്ഞു തുടങ്ങിയാൽ .. ഒരുപാടൊരുപാടുണ്ട് …
നാട്ടിലേക്ക് അവധിക്ക് പോകണമെങ്കിൽ ഒരു പട്ടാളക്കാൻ നേരിടേണ്ട പരീക്ഷണങ്ങൾ ഒരുപാടുണ്ട്. അതൊരിക്കൽ “ടോവിനോ ” നമ്മുക്ക് പറഞ്ഞുതന്നതാണ്. എല്ലാവരും പറയും വർഷത്തിൽ മൂന്നു മാസം ലീവുണ്ടല്ലോ എന്ന് എന്നാൽ ബാക്കി ഒൻപത് മാസം പട്ടാളജീവിതം പ്രവാസജീവിതത്തെക്കാളും .. ഭാരമേറിയതാണ്. അതൊക്കെ സഹിച്ചു കഴിയുന്ന പട്ടാളക്കാരന്റെ മനസ്സ്
ഒരു വേറെ ലെവലാണ് മാഷേ …

പട്ടാളത്തിലുമുണ്ട് മാലാഖമാർ ആരും പോകാൻ കൊതിക്കുന്ന മഞ്ഞുമലകൾക്കുമുകളിൽ ജീവൻപോലും ബലിനൽകികൊണ്ട് ഈ രാജ്യംകാക്കുന്ന പട്ടാളക്കാരനെകാക്കുന്ന “പുരുഷുമാലാഖ ” … ശത്രുരാജ്യത്തിനെതിരെ യുദ്ധം നടത്തുകയും… കുടെയുള്ളവരുടെ ജീവൻ നിലനിർത്തുകയും ചെയ്യുന്ന മാലാഖ…ശത്രുരാജ്യത്തിന്റെ വെടിയേറ്റ് ജീവനുവേണ്ടി മല്ലിട്ടുനില്കുമ്പോൾ അവനെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരാൻ ധൈര്യവും ശുശ്രൂഷയും കൊടുക്കുന്ന മാലാഖ അവനാണ് അവരുടെ “ദൈവത്തിന്റെ മാലാഖ “… കൂടെയുള്ളവന്റെ ജീവൻ നിലനിർത്തുവാൻ വേണ്ടി സ്വന്തം ജീവൻ പണയപ്പെടുത്തി … സിയാച്ചിനിലെ മഞ്ഞു പാളികൾക്കിടയിൽ അലിഞ്ഞു പോയ പൂവച്ചലിന്റെ പൊന്നോമനയായിരുന്ന “അഖിലിനെ ” പോലെയുള്ള എത്രയെത്ര മാലാഖമാർ , രാജ്യസ്നേഹികൾ . തന്റെ കുഞ്ഞിന്റെ ഒന്നാം പിറന്നാൾ ആഘോഷിച്ചു അവനിറങ്ങുമ്പോൾ അവർ അറിഞ്ഞിരുന്നില്ല അവൻ ഇനി തിരികെ വരില്ലെന്ന് ….

നാം തളർന്നുപോകുമ്പോൾ കൂടെ നില്ക്കുന്ന, തണലായി മാറുന്ന, ഓരോരുത്തരും മാലാഖമാരാണ്… ജീവിതത്തിൽ വിഷമങ്ങൾ മാത്രമുള്ള മനുഷ്യരെ ഒന്നു പുഞ്ചരിക്കുവാൻ സഹായിച്ച മദർ തെരേസ സ്വർണ്ണചിറകുള്ള മാലാഖയാണ്… നമ്മുടെ ജീവൻ പണയപ്പെടുത്തി രോഗികളെ ശുശ്രൂഷിക്കുന്ന മാലാഖമാരാണ് നന്മ നിറഞ്ഞമാലാഖമാർ…
അവരുടെ വേദനയുടെയും … ത്യാഗത്തിന്റെയും … ഫലമാണ് നമ്മുടെ ഈ നിറങ്ങളും പൂക്കളുമുള്ള ജീവിതങ്ങൾ …
ആദരിച്ചിലെങ്കിലും …
അവരെ .. കളിയാക്കരുത് …

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleവിവാഹം മോചനം
Next articleഞാനല്ലാതാവുന്ന ഞാൻ
1990 ൽ ആലപ്പുഴയിലെ മാവേലിക്കര താലൂക്കിൽ അബ്ദുൽ ലത്തീഫിന്റെയും റജൂലയുടെയും മൂത്ത മകനായ് ജനനം. ടി.എം വർഗീസ് െമമ്മോറിയൽ ഹൈ സ്കൂളിൽ നിന്നും പത്താം തരം പൂർത്തിയാക്കി. ഗവൺമെന്റ് ഹൈയർ സെക്കൻഡറി സ്കൂൾ ചുനകരയിൽ നിന്നും സെക്കൻഡറി പഠനം പൂർത്തിയാക്കി. സംസ്ഥാന സ്കൂൾ കലോൽസവ വേദിയിൽ 3 വർഷം തുടർച്ചയായി മാപ്പിളപ്പാട്ട് അറബി, ഉറുദു പദ്യപാരായണം, കവിതാരചന,ഉപന്യാസം എന്നിവയിൽ പ്രാഗൽഭ്യം തെളിയിച്ചു. പിന്നീട് ഗവൺമെന്റ് പോളിടെക്നിക്ക് മണക്കാലയിൽ മെക്കാനിക്കൽ എൻജിനീയറിംഗിൽ ഡിപ്ലോമയും നേടി. കോളേജ് ജീവതത്തിൽ ആർട്ട്സ് ക്ലബ്ബ് സെക്രട്ടറിയായും കോളേജ് ചെയർമാൻ ആയും സ്ഥാനം വഹിച്ചു. പത്തനംതിട്ട ജില്ല എസ്.എസ്.എഫ് ക്യാമ്പസ് സെക്രട്ടറി എന്ന സ്ഥാനവും വഹിച്ചു. ചൊക്ലിയിൽ നടന്ന സംസ്ഥാനസാഹിത്യോത്സവത്തിൽ കവിതാ രചനയിൽ ഒന്നാo സ്ഥാനം കരസ്ഥമാക്കി. 2009 ൽ ആർമിയിൽ ചേർന്നു ... യാത്രകളും പാട്ടുകളും സ്നേഹിച്ചു മഞ്ഞും മലയും പിന്നിട്ട വഴികൾ ഒരുപാടുണ്ട് ... ജീവിതത്തിന് നിറം പകരാൻ ജീവിത സഖിയായി കൂടെ കൂട്ടിയവൾ അൽഫിയ സഹോദരി: ആമിനാ തസ്നീം

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English