സാന്‍ ഫ്രാന്‍സിസ്‌ക്കോ: സൊളസ് ചാരിറ്റീസിന്റെ ആനുവല്‍ ബാങ്ക്വറ്റ് ഇക്കൊല്ലം നവമ്പര്‍ 21ന് ഓണ്‍ലൈന്‍ ആയി നടത്തും. കാലിഫോര്‍ണിയ സമയം വൈകുന്നേരം 6:30 മണിക്ക് ആരംഭിക്കുന്ന പരിപാടി ഫേസ്ബുക്ക് ലൈവിലൂടെയാണ് സംപ്രേക്ഷണം ചെയ്യുക. കേരളത്തില്‍ നിന്ന് സൊളസിന്റെ സ്ഥാപക സെക്രട്ടറി ഷീബ അമീര്‍ അമേരിക്കയിലെ സൊളസിന്റെ പ്രവര്‍ത്തകരെയും അഭ്യുദയകാംക്ഷികളെയും അഭിസംബോധന ചെയ്യും.
വിധു പ്രതാപും അന്‍ജു ജോസഫും പങ്കെടുക്കുന്ന സംഗീതവിരുന്ന്, എഴുത്തുകാരിയും ശിശുരോഗ വിദഗ്ദ യുമായ ഡോക്ടര്‍ ആനീഷ എബ്രഹാമിന്റെ കീനോട്ട് പ്രഭാഷണം എന്നിവയാണ് ബാങ്ക്വറ്റിലെ മറ്റു പ്രധാന പരിപാടികള്‍. തിരഞ്ഞെടുത്ത നഗരങ്ങളില്‍ ഇതില്‍ പങ്കെടുക്കുന്നവര്‍ക്ക് ഡിന്നര്‍ പാക്കേജുകള്‍ വിതരണം ചെയ്യുന്നുണ്ട്.
വിശദാംശങ്ങള്‍ക്കും രജിസ്റ്റര്‍ ചെയ്യുന്നതിനും ഈ പേജ് സന്ദര്‍ശിക്കുക: https://www.solacecharities.org/banquet2020.
ഇമെയില്‍: info@solacecharities.org
Click this button or press Ctrl+G to toggle between Malayalam and English