മഹാമാരിയിലെ ജീവിതം – സൊളസ് ആർട്ട് & ഫോട്ടോഗ്രാഫി മത്സരം

മഹാമാരിയിലെ ജീവിതം (Life during the Pandemic) എന്ന വിഷയത്തെ ആധാരമാക്കി സൊളസ് ചാരിറ്റീസ് ഒരു  ആർട്ട് & ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. നോർത്ത് അമേരിക്കയിൽ നിന്നുള്ള ആർക്കും സൗജന്യമായി പങ്കെടുക്കാവുന്ന ഈ മത്സരത്തിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി പല വിഭാഗങ്ങൾ ഉണ്ട്. ഇതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ ഈ ലിങ്കിൽ ലഭ്യമാണ് – https://www.solacecharities.org/events-bay-area/art2020.

മത്സരത്തിലേക്കുള്ള രജിസ്ട്രേഷൻ ഇപ്പോൾ ചെയ്യാം. ഫോട്ടോകളും ആർട്ട് വർക്കുകളും ഒക്ടോബർ 15-ന് മുമ്പ് സമർപ്പിക്കണം. നവംബറിൽ ആണ് ഫലങ്ങൾ പ്രഖ്യാപിക്കുന്നത്.

ദീഘകാലാടിസ്ഥാനത്തിൽ ചികിത്സ വേണ്ട കുട്ടികളുടെ പരിരക്ഷക്കുവേണ്ടി തൃശ്ശൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സൊളസ് എന്ന ജീവകാരുണ്യസംഘടനയ്ക്ക് നോർത്ത് അമേരിക്കയിൽ നിന്ന് സഹായം ചെയ്തുവരുന്നവരുടെ കൂട്ടായ്മയാണ് സൊളസ് ചാരിറ്റീസ്. 501(c)(3) ചാരിറ്റി ആയ സൊളസ് ചാരിറ്റീസിന് നോർത്ത് അമേരിക്കയിലെ പ്രമുഖ കേന്ദ്രങ്ങളിൽ ചാപ്റ്ററുകളും മറ്റു മലയാളി സംഘടനകളുമായി യോജിച്ചുള്ള പ്രവർത്തനങ്ങളും ഉണ്ട്.

കൂടുതൽ വിവരങ്ങൾക്ക് ഈ മത്സരത്തിൻ്റെ പ്രധാന കോ-ഓർഡിനേറ്റർ സിന്ധു നായരെ ബന്ധപ്പെടുക. ഇ-മെയിൽ: sindhun@solacecharities.org.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here