നീയാരാണു സോദരാ?
പ്രപഞ്ചസൃഷ്ടാവിന്‍റെ ഏറെയുള്ള
സൃഷ്ടികളില്‍ ഒരുവനീ ഞാന്‍
നിന്‍റെ പേരെന്താണു സോദരാ?
പേര് ഹരിയെന്നോ അലിയെന്നോ
തോമസെന്നോ നിങ്ങള്‍ക്കിഷ്ടമുള്ള
എന്തുവേണേലും വിളിക്കാം
നിന്‍റെ വീടെവിടെയാണു സോദരാ?
സൂര്യചന്ദ്രന്മാരും താരങ്ങളും
സസ്യജന്തുജാലങ്ങളും മനുഷ്യരും
സൂക്ഷ്മജീവികളും പുഴുക്കളും
ഉള്‍പ്പെടുന്ന പ്രപഞ്ചമാണെന്‍റെ വീട്
നിന്‍റെ മതമേതാണു സോദരാ?
“ദൈവസൃഷ്ടി” ആണു ഞാന്‍ വിശ്വസിക്കുന്ന മതം
നിന്‍റെ ജാതിയെന്താണു സോദരാ?
ദൈവസൃഷ്ടി എന്ന മതത്തിലെ
മനുഷ്യന്‍ എന്ന ജാതിയില്‍
പ്പെട്ടയാളാണു ഞാന്‍
നീ എന്തിനിവിടെ വന്നു സോദരാ?
ജീവിക്കുവാന്‍, സകല ചരാചരങ്ങളെയും
സ്നേഹിച്ച് സ്വയം സന്തോഷിച്ചു ജീവിക്കുവാന്‍
നിന്‍റെ സോദരര്‍ ആരൊക്കെ സോദരാ?
മരത്തിലെ കിളിയും ആരാമത്തിലെ തുമ്പിയും
ഓടയിലെ കൊതുകും തോട്ടിലെ മീനും
എല്ലാം എന്‍റെ സോദരര്‍ തന്നെ.