മഴ
മഴയുടെ സൗന്ദര്യത്തെപ്പറ്റി
മഴ നനഞ്ഞു വന്ന കവി നീട്ടിയെഴുതി
ഒരാഴ്ച പനിയും ചുമയുമായി
കിടന്നപ്പോൾ പെയ്ത മഴയ്ക്ക്
അത്ര ഭംഗി തോന്നിയില്ല.
പുസ്തകം
പുതിയ ഷോകേസ് പണിതപ്പോൾ
ഭർത്താവ് പറഞ്ഞു
ഷോകേസ്സ് പുസ്തകം വെക്കാൻ
പറ്റുന്നതാകണം
പണ്ട് പുസ്തകം വായിക്കാനുള്ളതായിരുന്നു
ഇപ്പോൾ കാണിക്കാനുള്ളതായി ..