നീയെന്തേ
നിന്റെ
ഹൃദയം എനിക്ക് തന്നു
ചുവന്ന ചെമ്പരത്തിപ്പൂവിന്റെ
നിറമുള്ള ,
നക്ഷത്രം പോലെ മിന്നുന്ന
നിന്റെ ഹൃദയം
ഞാൻ എന്റെ ഹൃദയത്തിൽ
ഒളിച്ചു വെച്ചു
ആരും കാണാതിരിക്കുവാൻ.
ഒരു രാത്രിയിൽ ,
ചന്ദ്രനെ സാക്ഷിയാക്കി
ഒരു ഇളം കാറ്റായി
എന്നെ തഴുകി ,
എന്നിലെ ഹൃദയം
നീ കവർന്നുകൊണ്ടു പോയി
ആർക്കു വേണ്ടി ?
നിന്റെ ഓർമയിൽ
ഞാൻ പിടയുന്നു
കരയിൽ കിടന്നു
പിടയുന്ന മീനിനെപ്പോലെ .
Click this button or press Ctrl+G to toggle between Malayalam and English