പാടാൻ തുടങ്ങുമെൻ ചുണ്ടുകളിൽ..
നിന്നുതിർന്നതൊരു ശോകഗാനം…..
ആടാൻ തുടങ്ങുമെൻ പാദങ്ങളിൽ…
വന്നിടുന്നൂ ഉറയ്ക്കാത്ത ചുവടുകൾ.
ഉയരുന്നേൻ ഹൃദയത്തിൽ…
നിന്നുടുക്കുതന്നപശബ്ദം
സിരകളിൽ തപ്പുതന്നവതാളം
എൻ നടകളിൽ ചിലങ്കതൻ
ചിലമ്പിച്ച നാദം മാത്രം.
ഇല്ല… ഞാൻ ഉറങ്ങുമ്പോൾ,
ശാന്തമാണെല്ലാം….എല്ലാം.
നിദ്രയാം ദേവി എത്ര ധന്യ…
ശാന്തസ്വരുപിണി ….