സഹശയനം

കാലവർഷക്കെടുതികളിൽ
ബാക്കിയായ നിമിഷങ്ങൾ.

കുടുക്കഴിയ്ക്കാൻ ശ്രമിച്ച്
കൈ കുഴഞ്ഞു.
അഴിക്കുന്തോറും മുറുകുന്ന കുടുക്കുകൾ.
ശയനമുദ്രയിലാണ്ട അവൾ ചിരിച്ചു.
നീ ഇതഴിച്ചിട്ട് കോഴി കൂകലുണ്ടാകില്ല.
ദിഗ്വിജയിയാകണമെങ്കിൽ
കുടുക്കുകൾ അറുത്തു മാറ്റുകതന്നെ വേണം.

ഒറ്റവെട്ട്.
വാൾമുന, സർവംസഹയായ
അവളുടെ മാറിൽ കൊണ്ടുവോ?

********************

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English