മകന്റെ ഹോബി
മാച്ച് ബോക്സ് കലക്ഷൻ
ആകാശം തൊടുന്ന
സ്വപ്നങ്ങളുടെ
തീപ്പെട്ടിക്കൊട്ടാരം
ബഹുവർണ്ണത്തിലെ
ചതുരചാരുത
‘ആനയെ തീപ്പെട്ടിക്കൂട്ടിൽ
കയറ്റാൻ
ആദ്യമെന്തു ചെയ്യണം’ എന്ന കുസൃതി.
പഴയ യവനൻ
ഒളിച്ചു കടത്തിയ
അറിവിന്നുയിർ
ഒഴിഞ്ഞ കൂടുകൾ മാത്രം
മതിയവന്.
അതിനാലാവാം
പുതിയ കൂട്ടിലെ
കൊള്ളികളെല്ലാം
ചിലപ്പോൾ
അപ്രത്യക്ഷമാവുന്നത്.
എവിടെയാണാവോ
തലയിൽ
ചുട്ടുചാമ്പലാക്കാനുള്ള
ദാഹവുമായ്
അവ
ഉറങ്ങുന്നത്?
Click this button or press Ctrl+G to toggle between Malayalam and English