ചരിത്ര കഥകൾ കുട്ടികൾക്കായി ഒരുക്കുകയാണ് മലയാളത്തിലെ പുതു കവികളിൽ ശ്രദ്ധേയനായ എം ആർ രേണുകുമാർ. കുട്ടികൾക്ക് വേണ്ടി അധഃസ്ഥിതിരുടെ ആരും പറയാത്ത കഥകളാണ് പുസ്തക രൂപത്തിൽ എത്തുന്നത്.കേരളത്തില്‍ നിലനിന്നിരുന്ന അടിമത്ത സമ്പ്രദായത്തെ കുറിച്ച് ഒരച്ചനും മകനും തമ്മിലുള്ള വര്‍ത്തമാനം എന്ന പഴേ മട്ടിലാണ് കാര്യങ്ങള്‍ വിവരിച്ചിട്ടുള്ളത്. പറച്ചില്‍രീതി ഒഴിച്ചാല്‍ ഇതിലെ വിവരങ്ങളെല്ലാം വിവിധ ചരിത്രഗ്രന്ഥങ്ങളില്‍നിന്ന് എടുത്തിട്ടുള്ളതാണ്. ഇതിന്‍റെ കുറച്ചൊക്കെ ‘തളിരി’ലും ‘ഉത്തരകാല’ത്തിലും മറ്റും മുമ്പ് വന്നിട്ടുള്ളതാണ്. ഉണ്മ പുബ്ലിക്കേഷൻ ആണ് പ്രസാധകർ. സചീന്ദ്രന്‍ കാറഡ്ക ആണ് ചിത്രങ്ങൾ വരച്ചിരിക്കുന്നത്.വില 70 രൂപ
Home കുട്ടികളുടെ പുഴ