‘#സ്കെച്ചുബുക്ക്’ നാളെ സമാപിക്കും

 

 

 

ഷിജോ ജേക്കബിന്റെ ക്യുറേഷനിൽ ദർബാർ ഹാളിൽ നടക്കുന്ന ‘#സ്കെച്ചുബുക്ക്’ നാളെ സമാപിക്കും. ഓരോ സ്ക്കെച്ചും ഒരു കലാകാരൻ്റെ തികച്ചും വ്യക്തിപരമായ ചിന്തകളുടെ സ്വകാര്യ സഞ്ചാരങ്ങളാണ്. പത്മഭൂഷൻ രാം കിങ്കർ ബേജ്, പത്മവിഭൂഷൻ കെ. ജി. സുബ്രഹ്മണ്യം, കെ.എസ്. രാധാകൃഷ്ണൻ, സി.കെ രാമവർമ്മ രാജ, എം .കേരളവർമ്മ, എ .ആർ പൊതുവാൾ, എം. വി. ദേവൻ, സി .എൻ. കരുണാകരൻ, ടോം വട്ടക്കുഴി ഉൾപ്പെടെയുള്ള ചിത്രകാരന്മാരുടെ സ്കെച്ച് ബുക്കുകൾ നേരിട്ട് കാണാൻ കഴിയും എന്നതാണ് ഈ ഷോയുടെ സവിശേഷത. ഷോയുടെ ഭാഗമായ ഡോക്യുമെൻ്ററിയിലൂടെ ഓരോ കലാകാരന്മാരുടേയും സ്കെച്ച് ബുക്കി0ൻ്റെ മറ്റു പേജുകളും കാണാൻ അവസരമുണ്ട്. ഷിജോ ജേക്കബിന്റെ വർഷങ്ങളുടെ പ്രയത്ന ഫലമായാണ് ഇത്രയും ആളുകളുടെ സ്വകാര്യ സ്വത്തുക്കൾ നാലു ചുവരുകൾക്കുളളിൽ എത്തിക്കാൻ സാധിച്ചത്. വിലമതിക്കാനാകാത്ത ഈ സ്കെച്ച് ബുക്കുകൾ ഗ്ലാസിട്ട് മനോഹരമായ ബോക്സിനുള്ളിൽ അടക്കം ചെയ്തത് ആണ് പ്രദർശനം.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English