ദളിത് വ്യവഹാര മേഖലയിലെ സമഗ്ര സംഭവനക്കുള്ള ആറാമത് അരളി അവാർഡ് സി.അയ്യപ്പന് മരണാന്തര ബഹുമതിയായി നൽകുന്നു.പതിനായിരം രൂപയും പ്രശസ്ത ശില്പി ഷാജി രൂപകൽപന ചെയ്ത ശില്പവും പ്രശസ്തി പത്രവും അടങ്ങിയതാണ് അവാർഡ്.2012 മുതൽ ആണ് ഈ അവാർഡ് നൽകിവരുന്നത് മുൻ വർഷങ്ങളിൽ കെ .കെ. കൊച്ച് ,സി.കെ ജാനു തുടങ്ങിയ പ്രമുഖർ അവാർഡിന് അർഹരായിരുന്നു. കെ .കെ. കൊച്ച്,ടി ടി ശ്രീകുമാർ,സുജ സൂസൻ ജോർജ് എന്നിവരടങ്ങുന്ന പുരസ്‌കാര നിർണയ സമിതിയാണ് അവാർഡ് പ്രഖ്യാപിച്ചത്.2018 ജനുവരി 26ന് എറണാകുളം ചിൽഡ്രൻസ് പാർക്ക് തിയേറ്ററിൽ നടക്കുന്ന ചടങ്ങിൽ വിവിധ കലാ സാംസ്കാരിക പരിപടികളും കവിയരങ്ങും നടക്കും.
Home പുഴ മാഗസിന്
Click this button or press Ctrl+G to toggle between Malayalam and English