ഗുരുദേവ കൃതികളെയും അവയുടെ കാലം ചെല്ലുന്തോറും വർധിക്കുന്ന മൂല്യത്തേയും സ്മരിച്ച് ശിവഗിരി സാഹിത്യ സമ്മേളനം കവി പ്രഭാവർമ ഉദ്ഘാടനം ചെയ്തു. സാഹിത്യത്തിന്റെ ഉദാത്ത മേഖലകളിലേക്കു ഭാഷാദേശ ഭേദമില്ലാതെ കൂട്ടിക്കൊണ്ടുപോകുന്നതാണു ഗുരുദേവ കൃതികളെന്ന് അദ്ദേഹം പറഞ്ഞു. .
ആധ്യാത്മികതയിൽനിന്ന് അകലെയല്ല സാഹിത്യമെന്നും രണ്ടും കൂടിച്ചേരുമ്പോഴാണു സർഗസൃഷ്ടികൾ ഉടലെടുക്കുന്നതെന്നും ഗുരുദേവ കൃതികൾ അതിനു തെളിവാണെന്നും ചടങ്ങിൽ അധ്യക്ഷനായിരുന്ന സുഭാഷ് ചന്ദ്രൻ അഭിപ്രായപ്പെട്ടു . കാറ്റിനുപോലും അയിത്തം കൽപിക്കുന്ന നാട് ഇന്ത്യയിലുണ്ടെന്നും കേരളം അക്കാര്യത്തിൽ വ്യത്യസ്തമാണെന്നും അതിൽ ഗുരുദേവനെപ്പോലുള്ളവർ വഹിച്ച പങ്കു വലുതാണെന്നും വയലാർ അവാർഡ് ജേതാവായ ടി.ഡി.രാമകൃഷ്ണൻ അഭിപ്രായപ്പെട്ടു.85 ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ചാണ് സാഹിത്യ സമ്മേളനം നടന്നത്
Click this button or press Ctrl+G to toggle between Malayalam and English