സിത്താർവാദകൻ പണ്ഡിറ്റ് ദേബു ചൗധരി (85) കോവിഡ് ബാധിച്ച് മരിച്ചു. മകൻ പ്രതീക് ചൗധരിയാണ് അച്ഛന്റെ മരണവിവരം ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്. രാജ്യം പത്മശ്രീയും പത്മഭൂഷണും നൽകി ആദരിച്ച സംഗീതജ്ഞനാണ് ദേബു ചൗധരി. സംഗീതനാടക അക്കാദമി അവാർഡും ലഭിച്ചിട്ടുണ്ട്.
ഏറെനാളായി മേധാക്ഷയത്തിന് വീട്ടിൽ ചികിത്സയിലായിരുന്നു. കോവിഡ് ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞയാഴ്ച ഗുരു തേജ് ബഹാദൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി ഹൃദയാഘാമുണ്ടായതോടെ വെന്റിലേറ്ററിലേയ്ക്ക് മാറ്റിയെങ്കിലും പുലർച്ചെ ഒരു മണിയോടെ അന്ത്യം സംഭവിച്ചു.
ഇക്കഴിഞ്ഞ ഏപ്രിൽ 28ന് ദേബു ചൗധരി കോവിഡ് ബാധിച്ച് ചികിത്സയിലാണെന്നും അടിയന്തരിമായി ഓക്സിജൻ സിലിണ്ടറും ഓക്സിജൻ കോൺസെൻട്രേറ്ററും ആവശ്യമുണ്ടെന്നും പറഞ്ഞ് സഹായിയായ പവൻ ജാ ട്വീറ്റ് ചെയ്തിരുന്നു.