കത്തോലിക്കാ സഭയിലെ പുരുഷ മേധാവിത്വത്തിന്റെ കഥ പറഞ്ഞ ആമേൻ എന്ന പുസ്തകത്തിന് രണ്ടാം ഭാഗം വരുന്നു. കേരളത്തിലെ കത്തോലിക്കാ സഭയില്‍ കൊടികുത്തിവാഴുന്ന പുരോഹിതാധിപത്യത്തെയും അസ്സാന്മാര്‍ഗ്ഗികതയെയും ആമേന്‍ എന്ന ആത്മകഥയിലൂടെ തുറന്നെഴുതിയ സിസ്റ്റര്‍ ജെസ്മിയുടെ ഏറ്റവും പുതിയ പുസ്തകം പുറത്തിറങ്ങുന്നു. വീണ്ടും ആമേന്‍ എന്ന് പേരിട്ടിരിക്കുന്ന ഈ കൃതി വിവാദ രചനയായ ‘ആമേന്‍:ഒരു കന്യാസ്ത്രീയുടെ ആത്മകഥ’യുടെ തുടര്‍ച്ചയാണ്. സഭയ്ക്കുള്ളിലെയും പുറത്തെയുമുള്ള കന്യാസ്ത്രീ ജീവിതത്തെയും അഴിമതികളെയും മറ നീക്കി പുറത്തു കൊണ്ടുവരികയാണ് ‘വീണ്ടും ആമേന്‍’.ഡി സി ബുക്‌സാണ് പ്രസാധകർ
Home പുഴ മാഗസിന്