പ്രശസ്ത സാഹിത്യകാരി സിസിലി ജോര്‍ജിന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തുന്ന സാഹിത്യ പുരസ്‌കാരത്തിന് സാഹിത്യ ഗ്രന്ഥങ്ങള്‍ ക്ഷണിക്കുന്നു. മുതിര്‍ന്നവര്‍ക്കും യുവജനങ്ങള്‍ക്കുമായി രണ്ട് അവാര്‍ഡ് ആണ് നല്‍കുന്നത്. മുതിര്‍ന്ന വിഭാഗക്കാര്‍ക്കായി ഏര്‍പ്പെടുത്തുന്ന അവാര്‍ഡ് ” Sicily George Memorial Literary Award UK ” എന്നും യുവജന വിഭാഗ അവാര്‍ഡ് ” Sicily George Memorial Youth Literary Award UK ” എന്നുമുള്ള പേരിലായിരിക്കും.
2010 ജനുവരി മുതല്‍ 2020 ഡിസംബര്‍ വരെയുള്ള പത്തുവര്‍ഷങ്ങളില്‍ യു.ക്കെയിലെ മലയാളി എഴുത്തുകാര്‍ എഴുതിയതും തുടര്‍ന്ന് പുസ്തകരൂപത്തില്‍ പ്രസിദ്ധികരിച്ചതുമായ കൃതികളാണ് അവാര്‍ഡിന് പരിഗണിക്കുക. ഗ്രന്ഥകര്‍ത്താക്കള്‍, വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് അവാര്‍ഡിനുളള പുസ്തകങ്ങള്‍ അയച്ചു തരാവുന്നതാണ്. ഈ കൃതികള്‍ ഷെഫീല്‍ഡിലെ അഥെനിയം ലൈബ്രറിയില്‍ സംഭാവനയായി ലഭിച്ചതോ ഈ അവാര്‍ഡിനായ് സമര്‍പ്പിക്കുന്നതോ ആയിരിക്കണം. 2021 ജനുവരി 1-ന് ഇരുപത്തിയൊന്ന് വയസ്സ് തികഞ്ഞവരോ അതില്‍ താഴെയുള്ളവരുടെയൊ പുസ്തകങ്ങളാണ് യൂത്ത് വിഭാഗത്തില്‍ ഉള്‍പ്പെടുത്തുക.
നോവല്‍, കഥ, കവിത, യാത്രാവിവരണം, ലേഖനം തുടങ്ങിയവ പോലുള്ള ക്രിയാത്മകമോ വിമര്‍ശനാത്മകമോ ആയ കൃതികളെയായിരിക്കും പുരസ്‌കാരങ്ങള്‍ക്ക് പരിഗണിക്കുക. വിവര്‍ത്തന കൃതികള്‍, ഒന്നിലധികം എഴുത്തുകാരുടേതായിട്ടുള്ള സമാഹാരം തുടങ്ങിയവ ഒരു വിഭാഗത്തിലും പരിഗണിക്കുന്നതല്ല.
കൃതികള്‍ ലഭിക്കേണ്ട അവസാന തീയതി 31 ഒക്ടോബര്‍ 2022. കൃതികള്‍ അയക്കുവാന്‍ താല്പര്യമുള്ളവര്‍ അയക്കേണ്ട വിലാസത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കുമായ് ukvayanasala@gmail.com എന്ന ഇമെയിലില്‍ അല്ലെങ്കില്‍ 07411708055 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.